ദോഹ: വയനാട് തരുവണ കോക്കടവ് സ്വദേശി അസീസ് (43) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരണപ്പെട്ടു. ടീ ടൈം കഫ്റ്റീരിയയുടെ അൽ വക്റ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. താമസ സ്ഥലത്തു നിന്നും ജോലിക്കായി പോകുേമ്പാൾ വാഹനത്തിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അസീസിനെ, ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാലു വർഷമായി ടീ ടൈമിലെ ജീവനക്കാരനാണ്. ഭാര്യ: നജ്മ. മക്കൾ: ഹസ്ന ഷെറിന്‍, ഹബീബ്. സഹോദരന്‍ അബൂബക്കര്‍ ഖത്തറിലുണ്ട്. ഫാത്തിമ, ആസ്യ, മറിയം എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.