വധു വരന്മാർ നടൻ മമ്മൂട്ടിക്കൊപ്പം. ട്രൂത്ത്‌‌ ഗ്ലോബൽ ഫിലിംസ്‌ ചെയർമാൻ അബ്ദുൾ സമദ്​ സമീപം

താരസാന്നിധ്യത്തിൽ ഒരു വിവാഹം

ദോഹ: ഖത്തർ, ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓവർസീസ്‌ സിനിമാ വിതരണ‌ കമ്പനിയായ ട്രൂത്ത്‌‌ ഗ്ലോബൽ ഫിലിംസ്‌ ചെയർമാൻ അബ്ദുൾ സമദിന്‍റെ ​സഹോദരൻ സാദ്‌ അബ്ദുൾ റഷീദ്‌ വിവാഹിതനായി. കുന്നംകുളം സ്വദേശിനി സഫയാണ്‌ വധു.

തൃശൂർ ഹയാത്ത്‌ റീജൻസിയിൽ നടന്ന വിവാഹ വിരുന്നിൽ ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, സുരേഷ്‌ ഗോപി, രമേഷ്‌ പിഷാരടി, ബിബിൻ ജോർജ്, ആദിൽ ഇബ്രാഹിം, രാജേഷ്‌ കേശവൻ, പ്രൊഡ്യൂസർമാരായ ആന്‍റോ ജോസഫ്‌, ജോബി ജോർജ്, ജോർജ് എസ്‌ മമ്മൂട്ടി‌, നോബിൾ ജേക്കബ്‌ തുടങ്ങിയ പ്രമുഖരും നിരവധി സിനിമാ പിന്നണി പ്രവർത്തകരും പങ്കെടുത്തു.

ഖത്തറിൽ റിയൽ എസ്റ്റേറ്റ്‌ ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖ സ്ഥാപനമാണ്​ ട്രൂത്ത്‌ ഗ്രൂപ്പ്‌. രണ്ടു വർഷം മുമ്പ്​ സിനിമാ മേഖലയിലേക്ക്‌ പ്രവേശിച്ച സ്ഥാപനം മലയാളത്തിൽ നിന്നും നിരവധി സിനിമകൾ ഗൾഫ്​ രാജ്യങ്ങളിൽ പ്രദർശനത്തിനെത്തിച്ചു. തമിഴ്‌, ഇംഗ്ലീഷ്‌, ഹിന്ദി തെലുങ്ക്‌ സിനിമകളും ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ്‌ വിതരണത്തിനെത്തിച്ചിട്ടുണ്ട്‌.

Tags:    
News Summary - wedding in the presence of stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.