ദോഹ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങ് ഒരുക്കിയ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയം നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുചടങ്ങ് സംഘടിപ്പിച്ചതിനെ തുടർന്നാണ് അൽമുതകമ്മല എന്ന വെഡിങ് ആൻഡ് ഇവൻറ്സ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്. നിലവിൽ ഹോട്ടലുകളിലും പ്രത്യേക ഹാളുകളിലും മാത്രമാണ് വിവാഹ ചടങ്ങുകൾ നടത്താൻ അനുമതിയുള്ളത്. എന്നാൽ, കമ്പനിയുടെ നേതൃത്വത്തിൽ പ്രത്യേക പന്തൽ ഒരുക്കിയാണ് വിരുന്ന് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.