ദോഹ: ലോകകപ്പ് ഫുട്ബാൾ പോരാട്ടത്തിന് ബൂട്ട്കെട്ടാൻ ഒരുങ്ങുന്ന ഖത്തറിന് ഇതിനെക്കാൾ മികച്ച സമ്മാനം വേറെന്തുണ്ട്. കോവിഡ് പിടിമുറുക്കിയ ആശങ്കകൾക്കിടയിൽ നടന്ന ടോക്യോ ഒളിമ്പിക്സിൽ ഏറ്റവും മികച്ച പ്രകടനവുമായി ഖത്തർ മടങ്ങിയെത്തുേമ്പാൾ തലയെടുേപ്പാടെയാണ് രാജ്യം ചാമ്പ്യന്മാരെ വരവേറ്റത്. 37 വർഷത്തെ ഒളിമ്പിക്സ് ചരിത്രത്തിൽ ഖത്തറിൻെറ ഏറ്റവും മികച്ച പ്രകടനമായി ടോക്യോ. രണ്ട് സ്വർണവും ഒരു വെങ്കലവുമായി ടീം തിരിച്ചെത്തുേമ്പാൾ റാങ്കിങ്ങിൽ 41 എന്ന മികച്ച സ്ഥാനത്താണ് ഖത്തർ.
1984 ലോസ് ആഞ്ജലസ് മുതൽ ഒളിമ്പിക്സിൽ മാറ്റുരക്കുന്ന ഖത്തറിന് അഭിമാനം നൽകിയ വിശ്വകായിക മേള. 16പേരുമായി ജപ്പാനിലേക്ക് പറന്നവർക്ക് എന്നും അഭിമാനിക്കാൻ വകയുള്ളതാണ് കഴിഞ്ഞ രണ്ടാഴ്ച കാലത്തെ ഓർമകൾ. മുഅതസ് ബർഷിമും ഫാരിസ് ഇബ്രാഹിമും സ്വർണ നേട്ടവുമായി കൊച്ചുരാജ്യത്തിൻെറ താരങ്ങളായി. ബീച്ച് വോളിയിൽ മെഡൽ പട്ടികയിലെത്തി ഷെരിഫ് യൂനുസും അഹമ്മദ് തിജാനും അറബ് ലോകത്തും താരങ്ങളായി.
ശനിയാഴ്ച രാത്രിയോടെ ദോഹയിലെത്തിയ ഖത്തർ ഒളിമ്പിക് സംഘത്തെ (അൽ അദാം) സ്വീകരിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രതിനിധിയായി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി തന്നെ ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് കൂടിയായ ശൈഖ് ജൊവാൻ ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക ഖത്തർ എയർവേസ് വിമാനത്താവളത്തിൽ ചാമ്പ്യന്മാരുടെ രാജകീയ വരവ്.
വിമാനത്താവളത്തിൽ ചുവപ്പ് പരവതാനി വിരിച്ചുകൊണ്ട് അമീറിൻെറ പ്രേത്യക സംഘം ഇവരെ വരവേറ്റു. വിമാനത്തിൽനിന്ന് ആദ്യമിറിങ്ങിയ ശൈഖ് ജൊവാനെ ആേശ്ലഷിച്ച്, ഇനിയും ഒരുപാട് രാജ്യാന്തര മേളകളിൽ വിജയം വരിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചാണ് ജാസിം ബിൻ ഹമദ് സ്വീകരിച്ചത്. പിന്നാലെ, സ്വർണ മെഡൽ ജേതാക്കളായ മുഅതസ് ബർഷിമും ഫാരിസ് ഇബ്രാഹിമും ദോഹയുടെ മണ്ണിലിറങ്ങി.
തൊട്ടുപിന്നിലായി വെങ്കലമണിഞ്ഞ ശെരിഫും തിജാനും, പരിശീലകരും. ഇവരെ അഭിവാദ്യം ചെയ്ത ശേഷം ഹാരാർപ്പണം ചെയ്തായിരുന്നു രാജ്യം സ്വീകരിച്ചത്.
കായിക മന്ത്രി സലാഹ് ബിൻ ഗനിം അലി, വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, കായിക ഫെഡറേഷൻ പ്രതിനിധികൾ എന്നിവരും വിമാനത്താവളത്തിൽ ചാമ്പ്യന്മാരെ സ്വീകരിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.