ദോഹ: പശ്ചിമാഫ്രിക്കൻ പര്യടനത്തിെൻറ ഭാഗമായി ഐവറി കോസ്റ്റിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി,പ്രസിഡൻറ് അൽഹസൻ അബ്ദുറഹ്മാൻ വതാരയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡൻറുമായുള്ള കൂടിക്കാഴ്ച വിജയകരവും ഖത്തറിനെ സംബന്ധിച്ച് നേട്ടവുമായിരുന്നെന്ന് ഇതിന് ശേഷം അമീർ ട്വീറ്റ് ചെയ്തു. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനും പ്രത്യേകിച്ച് ഉൗർജ്ജം, നിക്ഷേപം, വിനോദസഞ്ചാര മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാനും കൂടിക്കാഴ്ചക്കായെന്നും അമീർ കൂട്ടിച്ചേർത്തു.
ഐവറി കോസ്റ്റിലെത്തിയ അമീറിന് ആദരസൂചകമായി പ്രസിഡൻറ് അൽഹസൻ വതാര ഐവറികോസ്റ്റ് പരമോന്നത പുരസ്കാരം നൽകി ആദരിച്ചു. പ്രസിഡൻഷ്യൽ പാലസിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. നേരത്തെ, തലസ്ഥാനമായ ആബിദ്ജാനിലെ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അമീറിനെ പ്രസിഡൻറ് അൽഹസൻ വതാര നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി അമൗദു ഗോൺ ഗോലിബലി, വിവിധ വകുപ്പ് മന്ത്രിമാർ, മുതിർന്ന വ്യക്തിത്വങ്ങൾ, ഐവറികോസ്റ്റിലെ ഖത്തർ എംബസി ഇൻചാർജ്ജ് ശംസാൻ അബ്ദല്ല അൽ സാദ തുടങ്ങിയവരും അമീറിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.