ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ വ​മ്പ​ൻ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ സാ​ക്ഷ്യം വ​ഹി​ച്ച മ​ണ്ണി​ൽ വീ​ണ്ടു​മൊ​രു ഫു​ട്​​ബാ​ൾ താ​ര രാ​വ്. ലോ​ക​ക​പ്പി​ന്​ ആ​തി​ഥേ​യ​രാ​യി ഏ​റ്റ​വും മി​ക​ച്ച വി​ശ്വ​മേ​ള സ​മ്മാ​നി​ച്ച ഖ​ത്ത​റി​ലേ​ക്ക്​ വ​ൻ​ക​ര​യു​ടെ താ​ര​പ്ര​ഖ്യാ​പ​ന​മെ​ത്തു​​മ്പോ​ൾ ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​മു​ണ്ട്. 2019 ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​നു പി​ന്നാ​ലെ ഖ​ത്ത​റി​ലെ താ​ര​ങ്ങ​ൾ തി​ള​ങ്ങി​യ പു​ര​സ്​​കാ​ര രാ​വ്​ കൂ​ടി​യാ​യി​രു​ന്നു അ​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ 2020 മു​ത​ൽ 2022 വ​രെ പു​ര​സ്​​കാ​രം ന​ൽ​കി​രു​ന്നി​ല്ല.

തു​ട​ർ​ച്ച​യാ​യി നാ​ലു വ​ർ​ഷം മു​ട​ങ്ങി​യ ശേ​ഷം ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വി​പു​ല​മാ​യാ​ണ്​ അ​ഭി​മാ​ന​ക​ര​മാ​യ പു​ര​സ്​​കാ​രം തി​രി​കെ​യെ​ത്തു​ന്ന​ത്. ​മി​ക​ച്ച പു​രു​ഷ-​വ​നി​ത താ​ര​ങ്ങ​ൾ, ​അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ വി​വി​ധ ക്ല​ബു​ക​ൾ​ക്കാ​യി മി​ന്നും പ്ര​ക​ട​നം ന​ട​ത്തു​ന്ന താ​ര​ങ്ങ​ൾ​ക്കു​ള്ള ‘ഏ​ഷ്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ​െപ്ല​യ​ർ പു​ര​സ്​​കാ​രം’, ഫു​ട്​​ബാ​ൾ ​​െപ്ല​യ​ർ ഓ​ഫ്​ ദി ​ഇ​യ​ർ, ​മി​ക​ച്ച പു​രു​ഷ-​വ​നി​ത കോ​ച്ചു​മാ​ർ, മി​ക​ച്ച യു​വ​താ​ര​ങ്ങ​ൾ, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മി​ക​ച്ച അ​സോ​സി​യേ​ഷ​നു​ക​ൾ, ഗ്രാ​സ്​ റൂ​ട്ട്​ ഫു​ട്​​ബാ​ൾ, റ​ഫ​റീ​സ്​ അ​വാ​ർ​ഡ്​ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്​​ത അ​വാ​ർ​ഡു​ക​ൾ താ​ര രാ​വി​ൽ പ്ര​ഖ്യാ​പി​ക്കും.

ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​ർ കൂ​ടി​യാ​യ ഖ​ത്ത​ർ ആ​ദ്യ​മാ​യാ​ണ് ഏ​ഷ്യ​ൻ ഫു​ട്ബാ​ളി​ലെ താ​ര രാ​ജാ​ക്ക​ന്മാ​രെ ക​ണ്ടെ​ത്തു​ന്ന ച​ട​ങ്ങി​ന് വേ​ദി​യാ​കു​ന്ന​ത്. എ.​എ​ഫ്.​സി ഭാ​ര​വാ​ഹി​ക​ൾ, ഫി​ഫ പ്ര​തി​നി​ധി​ക​ൾ, ​ഏ​ഷ്യ​ൻ വ​ൻ​ക​ര​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ താ​ര​ങ്ങ​ളും മു​ൻ​കാ​ല താ​ര​ങ്ങ​ളും, വി​വി​ധ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​ർ, വി​വി​ധ ദേ​ശീ​യ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും. വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് 17ഓ​ളം വി​ഭാ​ഗ​ങ്ങ​ളി​ലെ ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ഈ​യി​ടെ അ​ന്ത​രി​ച്ച എ.​എ​ഫ്.​സി വൈ​സ് പ്ര​സി​ഡ​ന്റും ഫി​ഫ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ സൗ​ദ് അ​സി​സ് അ​ൽ മു​ഹ​ന്ന​ദി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചാ​യി​രി​ക്കും അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക. ഏ​ഷ്യ​ൻ ഫു​ട്ബാ​ളി​നും ഖ​ത്ത​റി​ലെ​യും മേ​ഖ​ല​യി​ലെ​യും ഫു​ട്ബാ​ൾ വ​ള​ർ​ച്ച​യി​ലും ശ്ര​ദ്ധേ​യ പ​ങ്കു​വ​ഹി​ച്ച സൗ​ദ് അ​ൽ മു​ഹ​ന്ന​ദി ഈ ​വ​ർ​ഷം ജ​നു​വ​രി 10നാ​യി​രു​ന്നു അ​ന്ത​രി​ച്ച​ത്.

പു​ര​സ്കാ​ര​ത്തി​ന് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത​വ​രി​ൽ ആ​സ്ട്രേ​ലി​യ​ൻ, ഇ​റാ​ൻ താ​ര​ങ്ങ​ൾ​ക്കാ​ണ് മേ​ധാ​വി​ത്വം. മി​ക​ച്ച പു​രു​ഷ, വ​നി​ത താ​ര​ങ്ങ​ൾ, പു​രു​ഷ ടീം ​കോ​ച്ച്, റ​ഫ​റി​മാ​രു​ടെ പ​ട്ടി​ക​യി​ലെ മൂ​ന്നു പേ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് ആ​സ്ട്രേ​ലി​യ​ക്കാ​രാ​ണ് അ​വാ​ർ​ഡി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ തി​ള​ങ്ങു​ന്ന​ത്. ഫു​ട്സാ​ലും ഏ​ഷ്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ലും ഉ​ൾ​പ്പെ​ടെ ഇ​റാ​നി​ൽ​നി​ന്നും, മി​ക​ച്ച വ​നി​ത താ​ര​ങ്ങ​ൾ, കോ​ച്ച്, യു​വ​താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ജ​പ്പാ​ൻ താ​ര​ങ്ങ​ളും ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.


ഇ​ന്നു​ രാ​ത്രി എ​ട്ടു മു​ത​ൽ

നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മു​ള്ള ആ​ദ്യ ഏ​ഷ്യ​ൻ ഫു​ട്‌​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ​ക്ക്​ ദോ​ഹ ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റാ​ണ്​ വേ​ദി​യാ​വു​ന്ന​ത്. അ​ൽ മ​യാ​സ തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന പു​ര​സ്​​കാ​ര ച​ട​ങ്ങു​ക​ൾ ഖ​ത്ത​ർ സ​മ​യം രാ​ത്രി എ​ട്ടി​ന് ആ​രം​ഭി​ക്കും. ഏ​ഷ്യ​ൻ ഫു​ട്‌​ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് എ.​എ​ഫ്.​സി​യു​ടെ ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ളി​ൽ ത​ത്സ​മ​യം കാ​ണാം.

മൂ​വ​രി​ൽ ആ​ര്..


 



അ​ൽ മു​ഈ​സ് അ​ലി

(അ​ൽ ദു​ഹൈ​ൽ/​ഖ​ത്ത​ർ)

ഖ​ത്ത​ർ ദേ​ശീ​യ ടീ​മി​ന്റെ​യും ചാ​മ്പ്യ​ൻ ക്ല​ബാ​യ അ​ൽ ദു​ഹൈ​ൽ എ​സ്.​സി​യു​ടെ പ്ര​ധാ​ന താ​ര​മാ​ണ് അ​ൽ മു​ഈ​സ് അ​ലി. ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി ദേ​ശീ​യ ടീ​മി​ന്റെ ഭാ​ഗം. 2016 മു​ത​ൽ അ​ൽ ദു​ഹൈ​ലി​​ന്റെ മു​ന്നേ​റ്റ നി​ര​യി​ലു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക്ല​ബ് കു​പ്പാ​യ​ത്തി​ൽ 200 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ താ​ര​വു​മാ​യി. ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് കി​രീ​ട​വും എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത​യും ന​ൽ​കി​യ​തി​നൊ​പ്പം അ​മീ​ർ ക​പ്പ്, ഖ​ത്ത​രി സ്റ്റാ​ർ​സ് ക​പ്പ്, ഖ​ത്ത​ർ ക​പ്പ് കി​രീ​ട​ങ്ങ​ളി​ലും അ​ൽ ദു​ഹൈ​ലി​നെ എ​ത്തി​ച്ചു. ദേ​ശീ​യ ടീ​മി​നാ​യി ഇ​തു​വ​രെ 42 ഗോ​ളു​ക​ൾ നേ​ടി മു​ൻ​നി​ര​യി​ലു​മു​ണ്ട്.



 



മാ​ത്യൂ ലെ​കി

(​മെ​ൽ​ബ​ൺ സി​റ്റി/​ആ​സ്ട്രേ​ലി​യ)

16 വ​ർ​ഷ​ത്തി​നി​ടെ ആ​സ്ട്രേ​ലി​യ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ഇ​ടം​പി​ടി​ച്ച ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ സോ​ക്ക​റൂ​സി​ന്റെ സൂ​പ്പ​ർ​താ​ര​മാ​യി​രു​ന്നു മാ​ത്യൂ ലെ​ക്കി. ഗ്രൂ​പ് റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ​ഡെ​ന്മാ​ർ​കി​നെ സോ​ക്ക​റൂ​സ് അ​ട്ടി​മ​റി​ച്ച​പ്പോ​ൾ വി​ജ​യ ഗോ​ൾ 60ാം മി​നി​റ്റി​ൽ മാ​ത്യൂ ലെ​ക്കി മ​ധ്യ​വ​ര​​ക​ട​ന്നെ​ത്തി​യ പ​ന്തി​നെ മെ​രു​ക്കി​യെ​ടു​ത്ത് നേ​ടി​യ മ​നോ​ഹ​ര ഗോ​ൾ ച​രി​ത്ര​മാ​യി. ടീ​മി​ന് പ്രീ​ക്വാ​ർ​ട്ട​ർ ബ​ർ​ത്തും ന​ൽ​കി. ക്ല​ബ് സീ​സ​ണി​ൽ മെ​ൽ​ബ​ൺ സി​റ്റി​ക്കാ​യി നാ​ല് അ​സി​സ്റ്റ് ഉ​ൾ​പ്പെ​ടെ മി​ക​ച്ച പ്ര​ക​ട​ന​വും പു​റ​ത്തെ​ടു​ത്തു.



 



സ​ലിം അ​ൽ ദൗ​സ​രി

(അ​ൽ ഹി​ലാ​ൽ, സൗ​ദി)

2022 ലോ​ക​ക​പ്പി​ലൂ​ടെ ഈ ​യു​വ​താ​ര​ത്തി​ന്റെ മി​ക​വ് ലോ​കം തി​രി​ച്ച​റി​ഞ്ഞ​താ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്റീ​ന​യെ സൗ​ദി അ​ട്ടി​മ​റി​ച്ച​പ്പോ​ൾ വി​ജ​യ ഗോ​ളും ഉ​ശി​ര​ൻ മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി 32കാ​ര​നാ​യ താ​രം തി​ള​ങ്ങി. അ​ന്ന് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ളി​ലെ ആ​രാ​ധ​ക​രു​ടെ​യും വി​ദ​ഗ്ധ​രു​ടെ​യും ഫേ​വ​റി​റ്റ് ലി​സ്റ്റി​ൽ ഇ​ടം നേ​ടു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 2018 റ​ഷ്യ​യി​ലും അ​ൽ ദൗ​സ​രി സ്കോ​ർ ചെ​യ്തി​രു​ന്നു. 2012 മു​ത​ൽ സൗ​ദി​ക്കു വേ​ണ്ടി ക​ളി​ക്കു​ന്ന താ​രം 22 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. അ​ൽ ഹി​ലാ​ലി​നാ​യി 228 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. കി​ങ്സ് ക​പ്പ്, സൗ​ദി പ്രോ ​ലീ​ഗ്, ചാ​മ്പ്യ​ൻ​സ് ലീ​ഗ് എ​ന്നി​വ​യി​ൽ ക്ല​ബ് കു​പ്പാ​യ​ത്തി​ലും താ​രം തി​ള​ങ്ങി.



 



2019 എ.​എ​ഫ്.​സി ബെ​സ്റ്റ് ​െപ്ല​യ​ർ പു​ര​സ്കാ​ര​വു​മാ​യി അ​ക്രം അ​ഫീ​ഫ്

അ​ഫീ​ഫും ക​രീ​മും മു​ത്ത​മി​ട്ട പു​ര​സ്കാ​രം

ദോ​ഹ: ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങി​ന് ഖ​ത്ത​ർ ആ​ദ്യ​മാ​യാ​ണ് വേ​ദി​യാ​കു​ന്ന​തെ​ങ്കി​ലും ഏ​റ്റ​വും ഒ​ടു​വി​ൽ മി​ക​ച്ച താ​ര​ങ്ങ​ളാ​യി ര​ണ്ടു​വ​ട്ടം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ഖ​ത്ത​റി​​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. 2018ൽ ​അ​ൽ സ​ദ്ദി​ന്റെ അ​ബ്ദു​ൽ ക​രീം ഹ​സ​നും 2019ൽ ​അ​ൽ സ​ദ്ദി​ന്റെ ത​ന്നെ അ​ക്രം അ​ഫീ​ഫും. 2019ൽ ​ഏ​ഷ്യ​ൻ ക​പ്പ് വി​ജ​യ​ത്തി​ലെ നി​ർ​ണാ​യ​ക പ്ര​ക​ട​ന​മാ​യി​രു​ന്നു അ​ക്രം അ​ഫീ​ഫി​ന് നേ​ട്ട​ത്തി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. സെ​മി​യി​​ൽ യു.​എ.​ഇ​ക്കെ​തി​രെ മൂ​ന്നും ഫൈ​ന​ലി​ൽ ജ​പ്പാ​നെ​തി​രെ ര​ണ്ടും ഉ​ൾ​പ്പെ​ടെ 10 അ​സി​സ്റ്റു​ക​ളു​മാ​യി അ​ഫീ​ഫ് സൂ​പ്പ​ർ താ​ര​മാ​യി. എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ൽ വ​രെ​യെ​ത്തി​ച്ച അ​ൽ സ​ദ്ദി​ന്റെ പ്ര​ക​ട​ന​ത്തി​ലും അ​ക്രം അ​ഫീ​ഫ് തി​ള​ങ്ങി.



 

ഏ​ഷ്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ​െപ്ല​യ​ർ


● മെ​ഹ്​​ദി ത​രേ​മി (എ​ഫ്.​സി പോ​ർ​ട്ടോ, ഇ​റാ​ൻ),  കൗ​റു മി​തോ​മ (റോ​യ​ൽ യൂ​നി​യ​ൻ, ബ്രൈ​റ്റ​ൺ- ജ​പ്പാ​ൻ), കിം ​മി​ൻ ജി (​ഫെ​ന​ർ​ബാ​ഷെ/​നാ​പോ​ളി- ദ. ​കൊ​റി​യ)






Tags:    
News Summary - Who is Asian best...?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.