ദോഹ: ഇന്നു മുതൽ ആഗസ്റ്റ് ഏഴു വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ദിശയിൽ 12 മുതൽ 22 നോട്ടിക്കൽ മൈൽ വേഗം കാറ്റിനുണ്ടാകുമെന്നും ചിലയിടങ്ങളിൽ 30 നോട്ടിക്കൽ മൈൽ വേഗം പ്രാപിക്കാനിടയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനെ തുടർന്ന് തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ പൊടിപടലമുയരാൻ സാധ്യതയുണ്ടെന്നും കാഴ്ചാ ദൂരപരിധി രണ്ട് കിലോമീറ്ററിനും താഴെ വരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ താപനില 37 മുതൽ 48 ഡിഗ്രി സെൽഷ്യസിന് സാധ്യതയുണ്ടെന്നും കുറഞ്ഞ താപനില 27 –33 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.