ദോഹ: 2020 -2021 ശൈത്യകാലത്ത് ഫലസ്തീൻ ജനതക്ക് സഹായം ഉറപ്പുവരുത്തുന്നതിന് സംയുക്ത മാനുഷിക കാമ്പയിനുമായി ഖത്തർ റെഡ്ക്രസൻറും യു.എൻ റിലീഫ് വർക്ക് ഏജൻസിയും. ഇതുസംബന്ധിച്ച കരാറിൽ ഖത്തർ റെഡ്ക്രസൻറ് സെക്രട്ടറി ജനറൽ അംബാസഡർ അലി ബിൻ അൽ ഹസൻ അൽ ഹമ്മാദിയും യു.എൻ റിലീഫ് വർക്ക് ഏജൻസി കമീഷനർ ജനറൽ ഫിലിപ്പ് ലസാറിനിയും ഒപ്പുവെച്ചു. 'അന്തസ്സ് വിലമതിക്കാനാവാത്തതാണ്' (ഡിഗ്നിറ്റി ഇൗസ് ൈപ്രസ്െലസ്) എന്ന പ്രമേയത്തിൽ 1.1 മില്യൺ ഡോളർ സമാഹരിക്കുകയാണ് കാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. കടുത്ത ശൈത്യം ദുരിതത്തിലാഴ്ത്തിയ ഒരു ലക്ഷത്തിലധികം വരുന്ന ഫലസ് തീനികളുടെ ദുരിതമകറ്റുന്നതിനായുള്ള നിരവധി ശൈത്യകാല പദ്ധതികളാണ് കാമ്പയിനിലൂടെ നടപ്പാക്കുക. ഗസ്സ, വെസ്റ്റ് ബാങ്ക്, ജറൂസലം എന്നിവിടങ്ങളിലെ ഖത്തർ റെഡ്ക്രസൻറ് മിഷനുകളുമായി സഹകരിച്ചാണ് ഐക്യരാഷ്ട്രസഭ റിലീഫ് വർക്ക് ഏജൻസി കാമ്പയിൻ മുന്നോട്ട് കൊണ്ടുപോകുക.
തണുപ്പിൽനിന്ന് അകറ്റുന്നതിനുള്ള ഷെൽട്ടറുകൾ, ഭക്ഷ്യവിഭവങ്ങൾ, ശൈത്യകാല സഹായം, കുട്ടികൾക്കുള്ള ജാക്കറ്റുകൾ എന്നിവ കാമ്പയിനിെൻറ ഭാഗമായി വിതരണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യും. ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും യു.എൻ റിലീഫ് വർക്ക് ഏജൻസിയും തമ്മിലുള്ള ധാരണപത്രം പ്രകാരമാണ് ഫലസ്തീനികൾക്ക് വേണ്ടിയുള്ള കാമ്പയിനെന്നും ശൈത്യകാലത്ത് ഫലസ്തീൻ അഭയാർഥികളുടെ ദുരിതമകറ്റുകയാണ് ലക്ഷ്യമെന്നും ഖത്തർ റെഡ്ക്രസൻറ് സെക്രട്ടറി ജനറൽ അംബാസഡർ അലി ബിൻ അൽ ഹസൻ അൽ ഹമ്മാദി പറഞ്ഞു. ഖത്തർ റെഡ്ക്രസൻറിെൻറ വിദേശ സഹായ- ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രധാന പരിഗണനയാണ് ഫലസ്തീൻ ജനതക്കായി നൽകുന്നതെന്നും നിരവധി ദുരിതാശ്വാസ പദ്ധതികളാണ് അവിടെ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.