ദോഹ: വനിതകൾക്കു മാത്രമായി പുതിയ കടൽത്തീരമൊരുക്കി അൽശമാൽ മുനിസിപ്പാലിറ്റി. അൽ ഗാരിയ മേഖലയിലാണ് വനിതകൾക്ക് സ്വകാര്യതകൂടി ഉറപ്പുനൽകുന്ന രീതിയിൽ പ്രത്യേക ബീച്ച് തുറക്കാൻ അധികൃതർ തീരുമാനിച്ചത്. 15,000 ചതുരശ്ര മീറ്റർ വിശാലതയിലാണ് അൽ മംലഹ എന്ന പേരിൽ പുതിയ ബീച്ച് തുറന്നത്.
എല്ലാ സൗകര്യങ്ങളും ഒരുക്കി, സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് പുതിയ വിനോദസഞ്ചാരകേന്ദ്രം തയാറാക്കുന്നത്.
വേലികെട്ടി സുരക്ഷിതമാക്കിയതിനൊപ്പം, ശൗചാലയങ്ങൾ, ഗാർഡ് റൂം, തണലേകാൻ കൂറ്റൻ കുടകൾ, പാചകം നടത്താനുള്ള സൗകര്യം, മാലിന്യനിക്ഷേപ സൗകര്യം, വാട്ടർ സ്കൂട്ടർ പ്രവേശിക്കുന്നതിന് വടംകെട്ടി അതിരുകൾ എന്നിവ ഒരുക്കിയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. രാത്രിയിൽ വെളിച്ചം നൽകാൻ സൗരോർജ സംവിധാനങ്ങളും വനിത ഗാർഡുമാരുമുണ്ട്.
ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി 10 വരെയാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.