ദോഹ: അഫ്ഗാനിസ്താനിൽ സ്ത്രീകളുടെ അവകാശങ്ങൾ പൂർണമായും വകവെച്ച് നൽകണമെന്നും ഇക്കാര്യത്തിൽ ഇസ്ലാമിക രാഷ്ട്രമെന്ന നിലയിൽ ഖത്തറിനെ മാതൃകയാക്കണമെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി.
സ്ത്രീകളുടെ അവകാശങ്ങൾ പൂർണമായും ഉറപ്പുവരുത്തുന്നതിന് താലിബാനുമേൽ ഖത്തർ സമ്മർദം ചെലുത്തും. സ്ത്രീകളുടെ വിഷയത്തിൽ താലിബാെൻറ നയങ്ങൾ 30 വർഷം മുമ്പുള്ളതാണ്. അതു സ്ത്രീകളുടെ അവകാശങ്ങളെ ക്രൂരമായി ഹനിക്കുന്നതാണ് -സി.എൻ.എൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി. അഫ്ഗാനിസ്താനിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഖത്തറിനെ സംബന്ധിച്ച് ഒരിക്കലും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തിനും ഭീകരവാദികൾക്കും വളരാനുള്ള മണ്ണായി അഫ്ഗാൻ മാറുന്നതിനെ ഖത്തർ ഒരു നിലക്കും അംഗീകരിക്കുകയില്ലെന്നും മുഖം നോക്കാതെ എതിർക്കുമെന്നും വിദേശകാര്യമന്ത്രി ഓർമിപ്പിച്ചു.സർക്കാർ സർവിസുകളിൽ പുരുഷന്മാരെക്കാളേറെ സ്ത്രീകളാണുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയിലും വിദ്യാർഥികളെക്കാൾ കൂടുതൽ വിദ്യാർഥിനികളാണ്. വനിതകളുടെ കാര്യക്ഷമമായ പങ്കാളിത്തത്തോടെ മാത്രമേ മുന്നേറ്റവും പുരോഗതിയും സാധ്യമാകുകയുള്ളൂ -ഖത്തർ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.