ദോഹ: 1967ലെ അതിര്‍ത്തി അടിസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമൊപ്പമാണ് തങ്ങളെന്ന് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി) അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗത്തിൽ ഖത്തർ നിലപാട് വ്യക്തമാക്കി. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സംഘടന വകുപ്പ് ഡയറക്ടര്‍ യൂസുഫ് സുല്‍ത്താന്‍ ലറം ആണ് യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീന് ജനതക്കെതിരേയും മസ്ജിദുല്‍ അഖ്സക്കെതിരേയും ഇസ്രായേല്‍ തുടരുന്ന ആക്രമണം തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ വികാരത്തെ പ്രകോപിപ്പിച്ച നടപടിയാണ് വിശുദ്ധ മസ്ജിദുല്‍ അഖ്സ ആക്രമണത്തിലൂടെ ഇസ്രായേല്‍ ചെയ്തത്. മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെയും കടുത്ത ലംഘനമാണ് ഇസ്രായേല്‍ അധിനിവേശ സേന അല്ഖ്സ പള്ളിയിയില്‍ അതിക്രമിച്ചുകയറിയതിലൂടെ ചെയ്തത്. ഫലസ്തീന് ജനതക്കെതിരെ നിരന്തര ആക്രമണം നടത്തുകയാണവർ. അല്‍അഖ്സ പള്ളിയിലേക്ക് അതിക്രമിച്ചുകയറി വിശ്വാസികൾക്കെതിരെ ക്രൂരമായി ആക്രമണം നടത്തിയത് റമദാെൻറ വിശുദ്ധ നാളുകളിലാണ്. ഇത്തരം അതിക്രമങ്ങളെ ഖത്തര്‍ അതിശക്തമായി അപലപിക്കുന്നുവെന്ന് യൂസുഫ് പറഞ്ഞു.
കിഴക്കന്‍ അല്‍ഖുദ്സ് തലസ്ഥാനമായി ഫലസ്തീനികള്‍ക്കായി ഒരു സ്വതന്ത്ര രാഷ്്ട്രം സ്ഥാപിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ഖത്തര്‍ എന്നും നിലകൊള്ളുക. അത് അവരുടെ അവകാശമാണ്. ഫലസ്തീനികളുടെ വംശീയ ഉന്മൂലനമാണ് ഇസ്രായേലിെൻറ ലക്ഷ്യമെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടാണ് അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി പുതിയ അധിനിവേശ പ്രദേശങ്ങളിലേക്ക് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കാന്‍ അവർ ശ്രമിക്കുന്നത്. യഹൂദവത്കരണത്തിെൻറ കിരാതമായ ശ്രമമാണിത്. ഗസ്സയില്‍ നിരന്തരമായി ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണത്തിലൂടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സാധാരണ പൗരന്മാരാണ് കൊല്ലപ്പെടുന്നത്.
ഇത് ക്രിമിനല്‍ കുറ്റമാണ്. ഖുദ്സിലെ സ്ഥിതിഗതികള്‍ അനുദിനം വഷളാക്കുകയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. 1967ലെ അതിര്‍ത്തി അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമൊപ്പമാണ് ഖത്തറെന്ന് യൂസുഫ് സുല്‍ത്താന്‍ ലറം വ്യക്തമാക്കി. അധിനിവേശ സൈന്യത്തിെൻറ വെടിയുണ്ടകള്ക്കെതിരായി ഐതിഹാസികമായ നിരായുധ പോരാട്ടമാണ് ഫലസ്തീനികള്‍ നടത്തുന്നത്. അവരുടെ രക്തസാക്ഷിത്വത്തിന് അര്‍ഹമായ പ്രതിഫലത്തിന് വേണ്ടി പ്രാർഥിക്കുന്നുവെന്നും ഖത്തര്‍ പ്രതിനിധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.