Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖു​ദു​സ്​...

ഖു​ദു​സ്​ കേ​ന്ദ്ര​മാ​ക്കി സ്വ​ത​ന്ത്ര രാ​ഷ്​​ട്രം ഫ​ല​സ്തീ​നി​ക​ളു​ടെ അ​വ​കാ​ശം –ഖ​ത്ത​ർ

text_fields
bookmark_border
ഖു​ദു​സ്​ കേ​ന്ദ്ര​മാ​ക്കി സ്വ​ത​ന്ത്ര രാ​ഷ്​​ട്രം ഫ​ല​സ്തീ​നി​ക​ളു​ടെ അ​വ​കാ​ശം –ഖ​ത്ത​ർ
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​നാ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ യൂ​സു​ഫ് സു​ല്‍ത്താ​ന്‍ ല​റം 

ദോ​ഹ: 1967ലെ ​അ​തി​ര്‍ത്തി അ​ടി​സ്ഥാ​ന​മാ​ക്കി സ്വ​ത​ന്ത്ര രാ​ഷ്​​ട്രം സ്ഥാ​പി​ക്കാ​നു​ള്ള ഫ​ല​സ്തീ​ന്‍ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ക്കും പോ​രാ​ട്ട​ങ്ങ​ള്‍ക്കു​മൊ​പ്പ​മാ​ണ് ത​ങ്ങ​ളെ​ന്ന്​ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് ഇ​സ്​​ലാ​മി​ക് കോ​ഓ​പ​റേ​ഷ​ന്‍ (ഒ.​ഐ.​സി) അം​ഗ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ അ​സാ​ധാ​ര​ണ യോ​ഗ​ത്തി​ൽ ഖ​ത്ത​ർ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ യൂ​സു​ഫ് സു​ല്‍ത്താ​ന്‍ ല​റം ആ​ണ്​ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഫ​ല​സ്തീ​ന്‍ ജ​ന​ത​ക്കെ​തി​രേ​യും മ​സ്ജി​ദു​ല്‍ അ​ഖ്സ​ക്കെ​തി​രേ​യും ഇ​സ്രാ​യേ​ല്‍ തു​ട​രു​ന്ന ആ​ക്ര​മ​ണം ത​ട​യാ​ന്‍ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് മു​സ്​​ലിം​ക​ളു​ടെ വി​കാ​ര​ത്തെ പ്ര​കോ​പി​പ്പി​ച്ച ന​ട​പ​ടി​യാ​ണ് വി​ശു​ദ്ധ മ​സ്ജി​ദു​ല്‍ അ​ഖ്സ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​സ്രാ​യേ​ല്‍ ചെ​യ്ത​ത്. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര ക​ണ്‍വെ​ന്‍ഷ​നു​ക​ളു​ടെ​യും ക​ടു​ത്ത ലം​ഘ​ന​മാ​ണ് ഇ​സ്രാ​യേ​ല്‍ അ​ധി​നി​വേ​ശ സേ​ന അ​ല്‍ഖ്സ പ​ള്ളി​യി​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​തി​ലൂ​ടെ ചെ​യ്​​ത​ത്. ഫ​ല​സ്തീ​ന്‍ ജ​ന​ത​ക്കെ​തി​രെ നി​ര​ന്ത​ര ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണ​വ​ർ. അ​ല്‍അ​ഖ്സ പ​ള്ളി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി വി​ശ്വാ​സി​ക​ൾ​ക്കെ​തി​രെ ക്രൂ​ര​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് റ​മ​ദാ​െൻറ വി​ശു​ദ്ധ നാ​ളു​ക​ളി​ലാ​ണ്. ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ളെ ഖ​ത്ത​ര്‍ അ​തി​ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന്​ യൂ​സു​ഫ് പ​റ​ഞ്ഞു.

കി​ഴ​ക്ക​ന്‍ അ​ല്‍ഖു​ദ്സ് ത​ല​സ്ഥാ​ന​മാ​യി ഫ​ല​സ്തീ​നി​ക​ള്‍ക്കാ​യി ഒ​രു സ്വ​ത​ന്ത്ര രാ​ഷ്​​്ട്രം സ്ഥാ​പി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി​യാ​ണ് ഖ​ത്ത​ര്‍ എ​ന്നും നി​ല​കൊ​ള്ളു​ക. അ​ത് അ​വ​രു​ടെ അ​വ​കാ​ശ​മാ​ണ്. ഫ​ല​സ്തീ​നി​ക​ളു​ടെ വം​ശീ​യ ഉ​ന്മൂ​ല​ന​മാ​ണ് ഇ​സ്രാ​യേ​ലി​െൻറ ല​ക്ഷ്യ​മെ​ന്ന് തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളെ കാ​റ്റി​ല്‍ പ​റ​ത്തി പു​തി​യ അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ത​ങ്ങ​ളു​ടെ സാ​മ്രാ​ജ്യം വ്യാ​പി​പ്പി​ക്കാ​ന്‍ അ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. യ​ഹൂ​ദ​വ​ത്ക​ര​ണ​ത്തി​െൻറ കി​രാ​ത​മാ​യ ശ്ര​മ​മാ​ണി​ത്. ഗ​സ്സ​യി​ല്‍ നി​ര​ന്ത​ര​മാ​യി ഇ​സ്രാ​യേ​ല്‍ ന​ട​ത്തു​ന്ന ബോം​ബാ​ക്ര​മ​ണ​ത്തി​ലൂ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്ന സാ​ധാ​ര​ണ പൗ​ര​ന്മാ​രാ​ണ് കൊ​ല്ല​പ്പെ​ടു​ന്ന​ത്.

ഇ​ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​ണ്. ഖു​ദ്സി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ അ​നു​ദി​നം വ​ഷ​ളാ​ക്കു​ക​യാ​ണ് ഇ​സ്രാ​യേ​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. 1967ലെ ​അ​തി​ര്‍ത്തി അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു സ്വ​ത​ന്ത്ര രാ​ഷ്​​ട്രം സ്ഥാ​പി​ക്കാ​നു​ള്ള ഫ​ല​സ്തീ​ന്‍ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ക്കും പോ​രാ​ട്ട​ങ്ങ​ള്‍ക്കു​മൊ​പ്പ​മാ​ണ് ഖ​ത്ത​റെ​ന്ന് യൂ​സു​ഫ് സു​ല്‍ത്താ​ന്‍ ല​റം വ്യ​ക്ത​മാ​ക്കി. അ​ധി​നി​വേ​ശ സൈ​ന്യ​ത്തി​െൻറ വെ​ടി​യു​ണ്ട​ക​ള്‍ക്കെ​തി​രാ​യി ഐ​തി​ഹാ​സി​ക​മാ​യ നി​രാ​യു​ധ പോ​രാ​ട്ട​മാ​ണ് ഫ​ല​സ്തീ​നി​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​വ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് അ​ര്‍ഹ​മാ​യ പ്ര​തി​ഫ​ല​ത്തി​ന് വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും ഖ​ത്ത​ര്‍ പ്ര​തി​നി​ധി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhalastineQuds
Next Story