മ​രു​ഭൂ​വ​ത്ക​ര​ണം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച

ശി​ൽ​പ​ശാ​ല​യി​ൽ​നി​ന്ന്

മ​രു​ഭൂ​വ​ത്ക​ര​ണ​ത്തെ ചെ​റു​ക്കാം; ശി​ൽ​പ​ശാ​ല​യു​മാ​യി മ​ന്ത്രാ​ല​യം

ദോ​ഹ: രാ​ജ്യ​ത്തെ മ​രു​ഭൂ​വ​ത്ക​ര​ണം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ദേ​ശീ​യ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ന് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച് പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. വ​ന്യ​ജീ​വി വി​ക​സ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദ്വി​ദി​ന ശി​ൽ​പ​ശാ​ല​യി​ൽ രാ​ജ്യ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും മു​തി​ർ​ന്ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

പൊ​തു​ജ​ന അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക, സാ​ങ്കേ​തി​ക- സ​ഹ​ക​ര​ണ പ​രി​പാ​ടി​ക​ൾ, നേ​തൃ​ത്വം, ന​വീ​ക​ര​ണം എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ക തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​ണ് മ​ന്ത്രാ​ല​യം ശി​ൽ​പ​ശാ​ല​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മ​രു​ഭൂ​വ​ത്ക​ര​ണ​ത്തെ ചെ​റു​ക്കു​ന്ന​തി​നും, പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി ക​രാ​റു​ക​ളി​ൽ ഖ​ത്ത​ർ സ​ജീ​വ പ​ങ്കാ​ളി​ത്ത​മാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് വ​ന്യ​ജീ​വി വി​ക​സ​ന വ​കു​പ്പ് മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ ഖ​ൻ​ജി പ​റ​ഞ്ഞു. ഇ​തി​ന്റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ വ​ര​ൾ​ച്ച​യു​ടെ​യും മ​രു​ഭൂ​വ​ത്ക​ര​ണ​ത്തി​ന്റെ​യും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​ൺ​വെ​ൻ​ഷ​നി​ൽ 1999 ജ​നു​വ​രി​യി​ൽ ഖ​ത്ത​ർ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ൽ ഖ​ൻ​ജി ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തെ മ​രു​ഭൂ​വ​ത്ക​ര​ണ​ത്തെ ചെ​റു​ക്കു​ന്ന​തി​നും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഗ​ണ്യ​മാ​യ സം​ഭാ​വ​ന ന​ൽ​കി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും ശി​ൽ​പ​ശാ​ല​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. കാ​ട്ടു​ചെ​ടി​ക​ളു​ടെ ശേ​ഖ​ര​ണ​വും സം​ര​ക്ഷ​ണ​വും, ഗാ​ഫ് മ​ര​ത്തി​ന്റെ സം​ര​ക്ഷ​ണം, ഫീ​ൽ​ഡ് ജീ​ൻ ബാ​ങ്ക് സ്ഥാ​പി​ക്ക​ൽ, ഖ​ത്ത​ർ മ​രു​ഭൂ​മി​യു​ടെ പു​ന​രു​ദ്ധാ​ര​ണം, മ​ഴ​വെ​ള്ള സം​ഭ​ര​ണം, കാ​ർ​ഷി​ക സെ​ൻ​സ​സ്, ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.

Tags:    
News Summary - Workshop about Desertification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.