ദോഹ: കായിക യുവജന മന്ത്രാലയത്തിനു കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ) ലോക ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കായിക പരിപാടികളിൽ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധാനംചെയ്ത് കൾചറൽ ഫോറം പങ്കാളികളായി.
ഡിസ്കവർ - സ്പോർട് എന്ന തലക്കെട്ടിൽ അൽ റയ്യാൻ പാർക്കിൽ ശനിയാഴ്ച വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെ നടന്ന പരിപാടിയിൽ കൾചറൽ ഫോറം ഖത്തറിന് പുറമേ, പൊതു-സ്വകാര്യ മേഖലകളില്‍നിന്നുള്ള വിവിധ കായിക സംഘടനകളും സ്ഥാപനങ്ങളും ഭാഗമായി.
കുട്ടികള്‍ക്കായി ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ് ബോൾ തുടങ്ങിയ മത്സരങ്ങളും ഫിറ്റ്നസ് സെഷനും ഫൺ റണ്ണും സംഘടിപ്പിച്ചു. കൾചറൽ ഫോറം ജനറൽ സെക്രട്ടറി തസീൻ അമീൻ, സ്പോർട്സ് കൺവീനർ അനസ് ജമാൽ, സ്പോർട്സ് വിങ്ങ് വകുപ്പ് ലീഡർമാരായ ഷബീബ് അബ്ദുറസാഖ്, റഹ്മത് കൊണ്ടോട്ടി, വർക്കിങ് കമ്മിറ്റി അംഗം നിത്യ സുബീഷ്, നടുമുറ്റം ഏരിയ കൺവീനർ സുമയ്യ തസീൻ, വിവിധ ജില്ല മണ്ഡലം പ്രവർത്തകരും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.