ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 കാലയളവിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി രാജ്യത്തെ പൊതു പാർക്കുകൾ മാറിയതായി റിപ്പോർട്ട്. ഒരു മാസം നീണ്ട കായിക മാമാങ്കത്തിൽ 8,63,683 പേരാണ് വിവിധ പൊതു പാർക്കുകളിലായെത്തിയത്. മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകകപ്പിനിടെ 60,000ലധികം പേർ രാജ്യത്തെ ബീച്ചുകൾ സന്ദർശിച്ചിട്ടുണ്ട്.
അൽ റയ്യാൻ മുനിസിപ്പാലിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന പാർക്കുകളിലാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത്. ആറ് ലക്ഷത്തിലധികം പേർ. ദോഹ മുനിസിപ്പാലിറ്റിക്ക് കീഴിലെ പാർക്കുകളിലെത്തിയത് 1,28,273 പേരാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.അൽഖോർ, ദഖീറ മുനിസിപ്പാലിറ്റിയിലെ പാർക്കുകളിൽ 61,376 സന്ദർശകരെത്തി. അൽ ദആയിൻ മുനിസിപ്പാലിറ്റി, വക്റ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പാർക്കുകളിൽ യഥാക്രമം 21,248, 15,792 സന്ദർശകരാണെത്തിയത്. വിശ്വമേളക്കിടെ രാജ്യത്തെ ബീച്ചുകളും ആരാധകരുടെയും സന്ദർശകരുടെയും പ്രധാന വിശ്രമകേന്ദ്രങ്ങളായി മാറിയിരുന്നു.
വക്റ മുനിസിപ്പാലിറ്റിക്ക് കീഴിലെ ബീച്ചുകളിൽ 47,453 പേർ എത്തിയപ്പോൾ അൽ ദആയിൻ മുനിസിപ്പാലിറ്റി ബീച്ചുകളിൽ അയ്യായിരത്തിലധികം പേരും ഷമാൽ, അൽഖോർ ദഖീറ മുനിസിപ്പാലിറ്റികളിലെ ബീച്ചുകളിൽ യഥാക്രമം 4,61,53,832 പേരും സന്ദർശിച്ചു.
രാജ്യത്തെ പൊതുപാർക്കുകളുടെ എണ്ണം 2010ൽ 56 എന്ന നിലയിൽ നിന്ന് 2022ൽ 148 ആയി വർധിച്ചിട്ടുണ്ട്. പാർക്കുകളുടെ എണ്ണത്തിൽ 164 ശതമാനമാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
ഉംഅൽ സനീം, റൗദത് അൽ ഖൈൽ, പാണ്ടഹൗസ് തുടങ്ങി വിവിധ ഇടങ്ങളിൽ നിരവധി പാർക്കുകളാണ് 2022ൽ സന്ദർശകർക്കായി തുറന്നു കൊടുത്തതെന്ന് പബ്ലിക് പാർക്ക് വിഭാഗം മേധാവി മുഹമ്മദ് അലി അൽഖൂരി ഈയിടെ പറഞ്ഞിരുന്നു.
ഫിഫ ലോകകപ്പിനെത്തുന്ന ആരാധകരെ സ്വീകരിക്കുന്നതിനായി നിരവധി പാർക്കുകൾ നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. 2022 നവംബർ ആദ്യവാരത്തിൽ എട്ട് ബീച്ചുകളാണ് നവീകരണ പ്രവൃത്തികൾക്ക് ശേഷം സന്ദർശകർക്കായി തുറന്നു കൊടുത്തത്.
സീലൈൻ പബ്ലിക് ബീച്ച്, വക്റ പബ്ലിക് ബീച്ച്, വക്റ ഫാമിലി ബീച്ച്, സിമൈസിമ ഫാമിലി ബീച്ച്, അൽ ഫർകിയ ബീച്ച്, സഫ അൽ തൗഖ് ബീച്ച്, അൽ ഗരിയ ബീച്ച്, അൽ ഖറൈജ് ബീച്ച് എന്നിവയാണ് നവീകരിച്ച ബീച്ചുകൾ. സന്ദർശകർക്കാവശ്യമായ സേവനങ്ങൾക്കായി 18 ബീച്ചുകളാണ് നവീകരണത്തിനായി അടയാളപ്പെടുത്തിയിരുന്നതെന്ന്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.