ദോഹ: മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന റഷ്യൻ ലോകകപ്പ് ഫൈനൽ കാണാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. മേളയുടെ സമാപന ചടങ്ങിൽ വെച്ച് റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ അമീറിന് ഖത്തർ ലോകകപ്പിെൻറ നടത്തിപ്പ് ചുമതല (മാൻറിൽ) കൈമാറും.
അതേ സമയം, റഷ്യയിൽ എത്തിയ അമീർ ഗോർകി പാർക്കിൽ സജ്ജീകരിച്ച മജ്ലിസ് ഖത്തർ സന്ദർശിച്ചു.
അമീറിനെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി അടക്കമുള്ള ഉന്നത പ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു. മജ്ലിസ് ഖത്തറിെൻറ സവിശേഷതകളും മറ്റും അധികൃതർ വിശദീകരിച്ചു നൽകി.
ആയിരങ്ങളെ ആകർഷിച്ച് മജ്ലിസ് ഖത്തർ
ദോഹ: ഖത്തർ ലോകകപ്പിെൻറ പ്രചരാണർത്ഥം പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തയ്യാറാക്കിയ മജ്ലിസ് ഖത്തറിൽ ഇതിനകം സന്ദർശനം നടത്തിയത് കാൽ ലക്ഷത്തിലധികം പേർ. മോസ്കോയിലെ പ്രശസ്തമായ ഗോർകി പാർക്കിൽ ജൂലൈ ഏഴിന് ആരംഭിച്ച ഖത്തർ മജ്ലിസ് ഇന്നത്തോടെ അവസാനിക്കും.
റഷ്യൻ ലോകകപ്പിനായി എത്തുന്ന ഫുട്ബോൾ േപ്രമികൾക്ക് ഖത്തറിനെയും ഖത്തറിെൻറ ചരിത്രത്തെയും പൈതൃകത്തെയും അതിലെല്ലാമുപരി ഖത്തറിെൻറ ലോകകപ്പ് തയ്യാറെടുപ്പുകളെയും വിശദമായി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യം മുന്നിൽ കണ്ട് നിർമ്മിച്ച മജ്ലിസ് ഖത്തറിൽ സന്ദർശനം നടത്തിയ പ്രമുഖർ നിരവധിയാണ്. ഫിഫ ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം മജ്ലിസ് ഖത്തറിലെത്തുകയും സുപ്രീം കമ്മിറ്റിയെ വാനോളം പ്രശംസിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.