ഇ​റാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദി ബ​ക്​​ഷ്, ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി മേ​ധാ​വി മു​ഹ​മ്മ​ദ്​ ഫ​ലാ​ഹ്​ അ​ൽ​ഹ​ജ്​​രി എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം

ലോകകപ്പ്: വ്യോമ സഹകരണം ഉറപ്പാക്കി ഇറാൻ, ഖത്തർ

ദോഹ: ഫിഫ ലോകകപ്പ് വേളയിൽ ആവശ്യമെങ്കിൽ ഇറാന്‍റെ വ്യോമ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത് ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം സംബന്ധിച്ച് ധാരണയിലെത്തി. ഖത്തറിന്‍റെയും ഇറാന്‍റെയും വ്യോമയാന വിഭാഗം മേധാവികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. എയർ ട്രാൻസിറ്റ്, ദോഹ ൈഫ്ലറ്റ് ഇൻഫർമേഷൻ റീജ്യൻ സേവനം ഉപയോഗപ്പെടുത്തുക എന്നീ വിഷയങ്ങളിൽ കൂടിക്കാഴ്ചയിൽ ഒപ്പുവെച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി മുഹമ്മദ് ഫലാഹ് അൽ ഹജ്രി, ഇറാൻ സിവിൽ ഏവിയേഷൻ പ്രസിഡന്‍റ് മുഹമ്മദ് മുഹമ്മദി ബക്ഷ് എന്നിവരാണ് കൂടിക്കാഴ്ച നടത്തി കരാറുകളിൽ ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന ഗതാഗത വർധിപ്പിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഖത്തറിലേക്കുള്ള ഇറാനിയന്‍ വിമാനസർവിസുകളുടെ എണ്ണം കൂട്ടാനും ധാരണയായിട്ടുണ്ട്. ഇറാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ലോകകപ്പ് കാണികള്‍ക്ക് വിസരഹിത പ്രവേശനം നല്‍കുമെന്ന് വ്യോമയാന വിഭാഗം വക്താവ് മിർ അക്ബർ റസാവി വ്യക്തമാക്കി. ലോകകപ്പ് സമയത്ത് ഖത്തറിന്റെ വിമാനത്താവളങ്ങളില്‍ തിരക്കേറിയാല്‍ ആവശ്യമെങ്കില്‍ ഇറാനിയന്‍ നഗരങ്ങളായ ബന്ദര്‍ അബ്ബാസിലും ബുഷെഹ്‌റിലുമുള്ള വിമാനത്താവളങ്ങളില്‍ ഖത്തറിന്റെ വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ഇറാന്റെ സന്നദ്ധതയും ഖത്തറിനെ അറിയിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - World Cup: Iran, Qatar ensure air cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.