ലോകകപ്പ് ടിക്കറ്റ്: നാളെ വരെ പണമടക്കാം

ദോഹ: ലോകകപ്പ് ഫുട്ബാൾ രണ്ടാംഘട്ട റാൻഡം നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ചവർക്ക് പണമടക്കാനുള്ള കാലാവധി വെള്ളിയാഴ്ച ഉച്ച 12വരെ നീട്ടി ഫിഫ അറിയിപ്പ്. ബുധനാഴ്ച ഖത്തർ സമയം ഉച്ച 12 മണിക്കു മുമ്പായി പണം അടക്കണമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. ഈ സമയം കഴിഞ്ഞതിനുപിന്നാലെയാണ് കാലാവധി നീട്ടിക്കൊണ്ട് ഫിഫ വെബ്സൈറ്റിൽ അറിയിപ്പ് വന്നത്.

ഇനിയും പണമടക്കാൻ ശേഷിക്കുന്നവർക്ക് ഫിഫ ടിക്കറ്റ്സ് എന്ന ലിങ്ക് വഴി വെള്ളിയാഴ്ച ഉച്ചക്ക് മുമ്പായി കാശടച്ച് ടിക്കറ്റ് സ്വന്തമാക്കാവുന്നതാണെന്ന് ഫിഫ അറിയിച്ചു. സമയ പരിധിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ റാൻഡം നറുക്കെടുപ്പിൽ ലഭിച്ച ടിക്കറ്റ് അസാധുവായി മാറും. ഏപ്രിൽ 28ന് അവസാനിച്ച രണ്ടാം ഘട്ട റാൻഡം ബുക്കിങ്ങിന്‍റെ നറുക്കെടുപ്പ് ഫലം മേയ് 31നാണ് പുറത്തുവിട്ടത്.

ബുക് ചെയ്തവരെ ഇ-മെയിൽ വഴിയും, ഫിഫ ടിക്കറ്റ്സിലെ അക്കൗണ്ട് വഴിയും അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പണമടക്കാനുള്ള വിൻഡോ പ്രവർത്തനസജ്ജമായത്. കഴിഞ്ഞദിവസങ്ങളിൽ വെബ്സൈറ്റ് വഴി പണമടക്കാൻ പ്രയാസം നേരിട്ടതായി ആരാധകർ ആശങ്ക അറിയിച്ചിരുന്നു. 

Tags:    
News Summary - World Cup tickets: Pay till tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.