ദോഹ: ലോകകപ്പിെൻറ വിവിധ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടുന ്ന തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതൽ നടപടികൾ. ടൂർണമെൻറ ിെൻറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻ ഡ് ലെഗസിയുടെ ഇതുമായി ബന്ധെപ്പട്ട വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫോ റം സജീവമായി ഇക്കാര്യത്തിൽ ഇടപെടുന്നുണ്ട്. ഫോറത്തിെൻറ പ്രവ ര്ത്തനഫലങ്ങളെയും സ്വാധീനത്തെയും കുറിച്ച് ഭരണ നിര്‍വഹണ-തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയം പഠനം നടത്തി. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍കൊണ്ടുവരാനും പരിഹാരം കണ്ടെത്താനുമായി 2015ലാണ് സുപ്രീം കമ്മിറ്റി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫോറം രൂപവത്കരിച്ചത്. ഇതിനകം 21,000ത്തിലധികം തൊഴിലാളികള്‍ നടപടിക്രമങ്ങളുടെ ഭാഗമായിട്ടുണ്ട്. തൊഴിലാളികൾക്കായി വിവിധ ക്ലാസുകൾ, ആരോഗ്യപരിപാടികൾ തുടങ്ങിയവ നടത്തുന്നു.
ഭരണനിര്‍വഹണ തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവും ഇൻറര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷെൻറ ഖത്തറിലെ പ്രോജക്ട് ഓഫിസും സുപ്രീം കമ്മിറ്റിയുടെ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫോറത്തിെൻറ എല്ലാ കാര്യങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും മാസങ്ങളായി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഖത്തര്‍ ലോകകപ്പ് 2022 പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ജനാധിപത്യ അവകാശ സംരക്ഷണ നടപടികളാണ് ഇതിനകം നടന്നത്. 2016നുശേഷം സുപ്രീം കമ്മിറ്റിയുടെ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫോറങ്ങളുടെ എണ്ണം 14ല്‍നിന്ന് 108 ആയി കൂടിയിട്ടുണ്ട്. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഖത്തറിലെ തൊഴില്‍ നിയമം അനുശാസിക്കുന്ന സംയുക്ത സമിതികളും രൂപവത്കരിക്കുന്നുണ്ട്. ഇതിനായി മന്ത്രാലയത്തിെൻറയും അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെയും പ്രതിനിധികള്‍ ഇതിനകം നിരവധി തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്.
വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫോറത്തിെൻറ നാലു തെരഞ്ഞെടുപ്പുകളിലും 10 യോഗങ്ങളിലുമാണ് പ്രതിനിധികള്‍ പങ്കെടുത്തത്. അടുത്ത ഒരു വര്‍ഷത്തിനകം രാജ്യത്തുടനീളം സംയുക്ത സമിതികള്‍ ആരംഭിക്കാനാണ് പദ്ധതി.
തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് സുപ്രീം കമ്മിറ്റി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ മഹ്മൂദ് ഖുതുബ് പറഞ്ഞു.
ഫോറങ്ങളുടെ സ്വാ ധീനം മനസ്സിലാക്കാനും പ്രകടമാക്കാനും മന്ത്രാലയവും തൊഴിലാളി സംഘടനയുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രാജ്യത്തുടനീളം സമാനമായ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.