ദോഹ: വേൾഡ് മലയാളി ഫെഡറേഷന്റെ ‘ഡബ്ല്യു.എം.എഫ് മീറ്റപ് 2023’പരിപാടി ഗ്ലോബൽ അക്കാദമിയിൽ നടന്നു. ‘കണക്ടിങ് ലൈക്ക് നെവർ ബിഫോർ’ടാഗ്ലൈനിൽ 15ൽപരം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. മിഡിൽ ഈസ്റ്റ് റീജ്യൻ പ്രസിഡന്റ് റിജാസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
അൽ റയീസ് ഗ്രൂപ് ചെയർമാൻ അഹ്മദ് അൽ റയീസ് മുഖ്യാതിഥിയായി. ഡബ്ല്യു.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ സമ്മാൻ ജേതാവ് ഡോ. മോഹൻ തോമസ്, ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ എ.പി, മാരത്തൺ ഓട്ടത്തിൽ ഗിന്നസ് ബുക്ക് ജേതാവായ ശകീർ ചീരായി എന്നിവരെ ആദരിച്ചു. ഡോ. പ്രിൻസ് പള്ളിക്കുന്നേലിനെ ഡബ്ല്യു.എം.എഫ് മിഡിൽ ഈസ്റ്റ് പ്രസിഡന്റ് റിജാസ് ഇബ്രാഹിം, അഹ്മദ് അൽ റയീസ് എന്നിവർ ചേർന്ന് അറേബ്യൻ ബിഷ്ത് അണിയിച്ചു. മിഡിൽ ഈസ്റ്റ് ട്രഷറർ സജു മത്തായി മെമന്റോ നൽകി. ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ, നൗഷാദ് ആലുവ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ഗ്ലോബൽ കോഓഡിനേറ്റർ പൗലോസ് തേപ്പാല, സൗദി നാഷനൽ ട്രഷറർ വർഗീസ് പെരുമ്പാവൂർ, ബഹ്റൈൻ പ്രസിഡന്റ് കോശി സാമുവേൽ എന്നിവരെ മിഡിൽ കൗൺസിൽ ആദരിച്ചു. ഇന്ത്യൻ കമ്യൂണിറ്റിക്കുവേണ്ടി ചെയ്ത സേവനങ്ങളെ മുൻനിർത്തി ഖത്തർ സ്വദേശി അഹ്മദ് അൽ റയീസിനെ ഗ്ലോബൽ ട്രഷറർ നിസാർ ഇടത്തുമ്മേൽ പൊന്നാടയണിയിച്ചു.
ഡബ്ല്യു.എം.എഫ് ഖത്തർ വുമൺസ് ആൻഡ് കിഡ്സ് വെൽനെസ് പദ്ധതി ഗ്ലോബൽ ഹെൽപ് ഡെസ്ക് ഫെസിലിറ്റേറ്റർ ആനി ലിബു ഉദ്ഘാടനം ചെയ്തു. രുഷാര റിജാസ് നന്ദി പറഞ്ഞു. അംബാസഡർ ഡോ. ഇഷ ഫറാഹ് ഖുറേഷിയുടെ സെഷനും നടന്നു. കലാപരിപാടികളും കനൽ നാടൻപാട്ട് സംഘത്തിന്റെ വായ്മൊഴിതാളവും തുടർന്ന് നടന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.