ദോഹ: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം വാഗ്ദാനം നൽകുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി ഖത്തറിന്‍റെ ഇന്ധന വിതരണ കമ്പനിയായ വുഖൂദ്. വാഹന പരിശോധനക്കുള്ള ഫാഹിസ് ബുക്കിങ്, ഫീസ് അടക്കൽ, റിപ്പോർട്ട് സ്വന്തമാക്കൽ തുടങ്ങി നിരവധി സേവനങ്ങളോടെയാണ് ആപ്ലിക്കേഷൻ പുതുമോടിയിൽ പുറത്തിറക്കിയത്. ആവശ്യക്കാരന് ഏറ്റവും സമീപമുള്ള വുഖൂദ്പെട്രോൾ സ്റ്റേഷൻ തിരിച്ചറിയൽ, കാർ സർവിസ് സെന്‍റർ, സിദ്ര സ്റ്റോർ, ഷഫാഫ് ഗ്യാസ് സിലണ്ടർ സൈറ്റ് എന്നിവ കണ്ടെത്തൽ, വുഖൂദ് പ്രമോഷനുകൾ സംബന്ധിച്ച വിവരങ്ങൾ, ഇന്ധനവില, സ്റ്റോക് വില തുടങ്ങി നിരന്തരം ആവശ്യമായ എല്ലാകാര്യങ്ങളും പുതിയ ആപ്ലിക്കേഷൻ വഴി ഉപഭോക്താവിന് എളുപ്പത്തിൽ ലഭ്യമാവും. ഇതിനുപുറമെ, സേവനം സംബന്ധിച്ച് ഫീഡ് ബാക്ക് നല്‍കാനും പുതിയ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. പുതിയ ആപ്ലിക്കേഷൻ ഗൂഗിള്‍ പ്ലേയിലോ ആപ്പിള്‍ സ്റ്റോറിലോ ഡൗണ്‍ലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.