ദോഹ: പാർക്കുകളിൽ ശീതീകരിച്ച പാതകൾ ഒരുക്കി ഖത്തർ. പൊതുമരാത്ത് അതോറിറ്റി (അശ്ഗാൽ)ക്കു കീഴിലാണ് മൂന്ന് പാർക്കുകൾ എയർകണ്ടീഷൻ ചെയ്ത് പ്രവർത്തനസജ്ജമാവുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. ഉമ്മു അൽ സനീം പാർക്ക്, അൽ ഗറാഫ പാർക്ക്, റൗദതുൽ ഖൈൽ എന്നറിയപ്പെടുന്ന പഴയ മുംതസ പാർക്ക് എന്നിവയാണ് ശീതീകരിച്ച സംവിധാനങ്ങളോടെ ഒരുങ്ങുന്നത്.
സൗരോർജം വഴിയാവും ഇവയുടെ പ്രവർത്തനമെന്ന് അശ്ഗാലിലെ പബ്ലിക്ക് വർക്സ് പ്രോജക്ട് എൻജിനീയർ അബ്ദുൽ ഹകിം അൽ ഹാഷിമി പറഞ്ഞു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ പദ്ധതി. പർക്കിലെ പാതകളാവും പ്രത്യേക മേൽക്കൂരകൾ ഒരുക്കി ശീതീകരിക്കുന്നത്. 1.30 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഉമ്മുൽ സനീം പാർക്കിൽ 1150 മീറ്റർ നീളത്തിലാണ് പാത എയർകണ്ടീഷൻ ചെയ്യുന്നത്.
നടപ്പാത, ഓടാനുള്ള ട്രാക്ക്, സൈക്ലിങ് ട്രാക്ക് എന്നിങ്ങനെ മൂന്ന് വഴികളായി തിരിക്കും. ലോകകപ്പ് സ്റ്റേഡിയങ്ങളിലൊരുക്കുന്ന ശീതീകരണ സംവിധാനങ്ങളിൽ നിന്നുലഭിച്ച ആശയത്തിൻെറ അടിസ്ഥാനത്തിലാണ് പാർക്കുകളിലെ പാതകളിലും ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അബ്ദുൽ ഹകിം അൽ ഹാഷിമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.