യങ് ഫാർമർ’ മത്സരത്തിലെ വിജയികൾ

അടുക്കളത്തോട്ടം യുവകർഷ പുരസ്കാര വിജയികൾ

ദോഹ: ‘നമ്മുടെ അടുക്കളത്തോട്ടം ദോഹ’ നേതൃത്വത്തിൽ ഖത്തറിലെ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ‘യങ് ഫാർമർ’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലിവിനാ ലിൻസൺ (ഐഡിയൽ ഇന്ത്യൻ സ്കൂൾ ) ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ജോഫ് അലക്സ്‌ ജോറിസ് (നോബിൾ ഇന്റർനാഷനൽ സ്കൂൾ), മൂന്നാം സ്ഥാനം ഹയ ഫാത്തിമ (ഐഡിയൽ ഇന്ത്യൻ സ്കൂൾ ), ജിസ് തെരേസ ജിറ്റോ ( എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ) എന്നിവരും നേടി. അർലൈൻ ജോൺസൺ (ഐഡിയൽ ഇന്ത്യൻ സ്കൂൾ)പ്രോത്സാഹന സമ്മാനത്തിന് അർഹനായി. കഴിഞ്ഞ വർഷം നടന്ന സീസൺ മൂന്ന് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായെന്നും, പ​ങ്കെടുത്തവർ മികച്ച രീതിയിൽ കൃഷി ചെയ്തതായും സംഘാടകർ അറിയിച്ചു. സെപ്റ്റംബറിൽ നടക്കുന്ന ജൈവകാർഷികോത്സവം പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

Tags:    
News Summary - 'Young Farmer' Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.