ദോഹ: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'നമ്മുടെ അടുക്കളത്തോട്ടം ദോഹ' ഖത്തറിൽ ആദ്യമായി സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തിയ 'യങ് ഫാർമർ' മത്സര വിജയികളെ പ്രഖ്യാപിച്ചു. വിവിധ സ്കൂളുകളിൽനിന്നുമായി 40ഓളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. അഗ്രിഖത്തർ, സഫാരി എന്നിവയുമായി സഹകരിച്ചു നടത്തിയ പരിപാടിയിൽ കുട്ടികൾക്ക് ചെടികൾ, ജൈവവളങ്ങൾ, പോഷകങ്ങൾ എന്നിവയെല്ലാം സൗജന്യമായി നൽകി.
ബിർല പബ്ലിക് സ്കൂൾ, ഡി.പി.എസ് സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ, ലയോള ഇന്റർനാഷനൽ സ്കൂൾ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ഒലിവ് ഇന്റർനാഷനൽ സ്കൂൾ, രാജഗിരി പബ്ലിക് സ്കൂൾ, ശാന്തിനികേതൻ സ്കൂൾ, ഭവൻസ് സ്കൂൾ എന്നീ സ്കൂളുകളിൽനിന്നുള്ള കുട്ടികളാണ് പങ്കെടുത്തത്. വളർന്നു വരുന്ന യുവതലമുറക്ക് കൃഷിയെക്കുറിച്ച് അവബോധം വരുത്തുവാനും കൂടുതൽ അറിയാനും കൃഷിയിൽ താൽപര്യം വളർത്താനും കൂടി ലക്ഷ്യമിട്ടാണ് ഈ ഒരു മത്സരം നടത്തിയത്. ഒലിവ് ഇന്റർനാഷനൽ സ്കൂളിലെ കാരുണ്യ ഗിരിധരൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒലിവ് ഇന്റർനാഷനൽ സ്കൂളിലെ കാരുണ്യ ഗിരിധരൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എം.ഇ.എസ് സ്കൂളിൽനിന്നുള്ള ഫാത്തിമ നിസാർ രണ്ടാമത്തെ വിജയി ആയി. ഐഡിയൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ഇസ്സഹ് സാഫ്രിൻ, ലയോള സ്കൂളിലെ അനാമിക ദേവാനന്ദ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികൾക്കുള്ള സമ്മാനദാനം ഉടൻ നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.