യൂത്ത് ഫോറം ഇന്റർ സോണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് വിജയികൾ സംഘാടകർക്കൊപ്പം 

യൂത്ത് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ്

ദോഹ: അൽ ഖോർ ഫെതേഴ്സ് ബാഡ്മിന്റൺ അക്കാദമിയുമായി ചേർന്ന് യൂത്ത് ഫോറം ഇന്റർ സോണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. അൽഖോർ സ്പോർട്സ് ക്ലബ്ബിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ ദോഹ സോണിലെ മഹ്‌റൂഫ്, ഷാബിര്‍ എന്നിവർ ജേതാക്കളായി. ഹിലാൽ സോണിലെ സാജിദ്, ജാസിര്‍ എന്നിവരാണ് റണ്ണറപ്പ്.

യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് എസ്.എസ് മുസ്തഫ, ജനറല്‍ സെക്രട്ടറി അബ്സല്‍ അബ്ദുട്ടി, കേന്ദ്ര ഭാരവാഹികളായ അസ്ലം എം.ഐ, അസ്ലം ഈരാറ്റുപേട്ട, ഹബീബ് എന്നിവര്‍ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. വിവിധ സോണുകളെ പ്രതിനിധാനം ചെയ്യുന്ന ഖത്തറിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുമായി 16 ടീമുകൾ പങ്കെടുത്തു.

അല്‍ ഖോര്‍ സോണല്‍ പ്രസിഡന്‍റ് ഷാഹിദ് , വൈസ് പ്രസിഡന്റും ഫെതേഴ്സ് ക്ലബ് ഭാരവാഹിയുമായ ആദില്‍, ഫാസിൽ, ഷംഷീർ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. യൂത്ത് ഫോറം പത്താം വാര്‍ഷികത്തിന്‍റെ ഭാഗമായി നടക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.

Tags:    
News Summary - Youth Forum Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.