ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ഫൂട്ട്സാല 2019 ഫൈവ്സ് ഫുട്ബാൾ ടൂർണമെൻറിൽ അത്ലറ്റികോ ഡി ഖത്തർ ജേതാക്കളായി. അൽ അറബി സ്പോർട്സ് ക്ലബിൽ നടന്ന കലാശപ്പോരാട്ടത്തിൽ എഫ്.സി കൊച്ചിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇവർ തോൽപിച്ചത്. വാശിയേറിയ സെമി ഫൈനൽ മത്സരങ്ങളിൽ സോക്കർ എഫ്സിയെയും ഫ്രൈഡേ എഫ്സിയെയും തോൽപിച്ചാണ് ടീമുകൾ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയുടെ രാജ്യാന്തര അത്ലറ്റിക്സ് താരവും ഏഷ്യൻ ചാമ്പ്യൻഷിപ് വെങ്കല മെഡൽ ജേതാവുമായ എം.പി ജാബിറിെൻറ കിക്കോഫോടെയാണ് ടൂർണമെൻറ് തുടങ്ങിയത്. ദോഹയിലെ 29 പ്രമുഖ ടീമുകൾ പങ്കെടുത്തു. മികച്ച കളിക്കാരനായി അത്ലറ്റികോ ഡി ഖത്തറിെൻറ അമീനെ തിരഞ്ഞെടുത്തു.
സമാപന ചടങ്ങിൽ യൂത്ത് ഫോറം പ്രസിഡൻറ് ജംഷീദ് ഇബ്രാഹീം, ടൈറ്റിൽ സ്പോൺസർ സ്പീഡ് ലൈൻ പ്രിൻറിങ് പ്രസ് ഡയറക്ടർ ഷമീം ഉസ്മാൻ എന്നിവർ ട്രോഫികൾ കൈമാറി. സപ്പോർട്ടിങ് സ്പോൺസർ ഫാസ്റ്റ് ട്രാക്ക് ഓട്ടോ പാർട്ട്സ് മനേജർ നിയാസ്, മെഡിക്കൽ പാർട്ട്ണർ ഇമാറാ മെഡിക്കൽസ് മാനേജർ അമീൻ അന്നാര, യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹാരിസ് പുതുക്കൂൽ, വൈസ് പ്രസിഡൻറ് ഷബീർ ഒതളൂർ, യൂത്ത് ഫോറം സ്പോർട്സ് കൺവീനർ ഷഫീഖ് അലി, ഇവൻറ് കൺവീനർ ഹാമിദ് അലി തുടങ്ങിയവർ പങ്കെടുത്തു. മുഅ്മിൻ, ഷിബ്ലു റഹ്മാൻ, ഷമീർ, ഹക്കീം, ഹബീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.