ദോഹ: ‘സ്ട്രോങ് ഹാർട്സ് ബ്രൈറ്റ് ഫ്യൂച്ചർ ഇൻസ്പയറിങ് യൂത്ത്’ കാമ്പയിനിന്റെ ഭാഗമായി യൂത്ത് ഫോറം ഖത്തർ നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും ആരോഗ്യ ക്ലാസുകളും സംഘടിപ്പിച്ചു. നസീം മെഡിക്കൽ സെന്റർ സി റിങ് റോഡിൽ നടന്ന മെഡിക്കൽ ക്യാമ്പ് യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
അൽവക്റ ബ്രാഞ്ചിൽ നടന്ന മെഡിക്കൽ ക്യാമ്പ് യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ആരിഫ് അഹ്മദ് ഉദ്ഘാടനം നിർവഹിച്ചു. ഇരു ക്യാമ്പുകളിലായി ബോധവത്കരണ ക്ലാസുകൾക്ക് ഡോ. മുഹമ്മദ് അഫ്ലഹ് ഇക്ബാൽ, ഡോ. നൂറുലിസ്സ പല്ലത്തൂർ എന്നിവർ നേതൃത്വം നൽകി.250ൽ അധികം ആളുകൾ പങ്കെടുത്തു.
നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ സന്ദീപ് ജി നായർ, യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, നസീം ഹെൽത്ത് കെയർ പ്രതിനിധി ഇമ്രാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
യൂത്ത് ഫോറം ഹെൽത്ത് ആൻഡ് സ്പോർട്സ് കൺവീനർ അഹമ്മദ് അൻവർ, ഫാബിർ അലി, അസ്ജദ്, അജാസ്, സോണൽ പ്രസിഡന്റുമാരായ മഹിർ, കാമിൽ മുക്താർ, ഷിനാസ് വി. കെ, റസൽ, റഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.