മസ്​ജിദുന്നബവിയിൽ കൂടുതൽ സൗകര്യമേർപ്പെടുത്തും

മദീന: മുഹർറം ഒന്നുമുതൽ മസ്​ജിദുന്നബവിയിലെ വികസന ഭാഗങ്ങളിലും മുറ്റങ്ങളിലും നമസ്​കരിക്കാനെത്തുന്നവർക്ക്​ കാർ​െപറ്റുകൾ ഒരുക്കാൻ മസ്​ജിദുന്നബവി കാര്യാലയം നടപടി തുടങ്ങി. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസിയുടെ നിർദേശത്തെ തുടർന്നാണിത്​. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുൻകരുതൽ പാലിച്ച്​ 7000 കാർ​െപറ്റുകളാണ് ഇതിനായി​ ഒരുക്കുന്നത്​. രണ്ടാളുകൾക്കിടയിൽ 1.80 സൻെറിമീറ്റർ അകലം പാലിച്ച്​ ഒരു കാർ​െപറ്റിൽ മൂന്നു പേർക്കാണ്​ നമസ്​കാരത്തിന്​ സൗകര്യമുണ്ടാകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.