ജിദ്ദ: പൊതുശുചിത്വം സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി സ്ഥാപിച്ച മാലിന്യപ്പെട്ടികളിൽ കൃത്രിമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം. ഞായറാഴ്ച (ഒക്ടോബർ 15) മുതൽ നടപ്പാക്കാൻ പോകുന്ന പൊതുശുചിത്വവുമായി ബന്ധപ്പെട്ട പുതുക്കിയ നിയമലംഘന പിഴയുടെ പട്ടികയിലാണ് ഇക്കാര്യമുള്ളത്.
മാലിന്യപ്പെട്ടികൾ, അവക്കു ചുറ്റുമുള്ള വേലികൾ, അല്ലെങ്കിൽ അവ നിൽക്കുന്ന തറ എന്നിവയിൽ കൃത്രിമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യൽ നിയമലംഘനമായി കണക്കാക്കും. 1000 റിയാൽ പിഴയും നാശനഷ്ടത്തിന്റെ മൂല്യത്തിന് നഷ്ടപരിഹാരവും ഉൾപ്പെടെ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി.
മാലിന്യപ്പെട്ടികളുടെ സ്ഥാനം മാറ്റുന്നതും നിശ്ചിത ആവശ്യങ്ങൾക്കല്ലാതെ അവ ലംഘനമാണ്. അതിന് 500 റിയാൽ പിഴയും നാശനഷ്ടത്തിന്റെ മൂല്യത്തിന് അനുസൃതമായി നഷ്ടപരിഹാരവും ഈടാക്കും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. പൊതുചുവരുകൾ എഴുതി വൃത്തികേടാക്കിയാൽ 100 റിയാൽ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. എഴുത്തുകൾ മായ്ച്ച് ചുവരുകൾ വൃത്തിയാക്കുകയും വേണം. പൊതുശുചിത്വവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കൽ സ്വദേശികൾക്കും വിദേശികൾക്കും ബാധകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.