റിയാദ്: പത്താം ക്ലാസ് വിദ്യാർഥിയുടെ പുസ്തകപ്രകാശനം ശ്രദ്ധേയമായി. എടരിക്കോട് പി.കെ.എം.എം.എച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും കോഴിക്കോട് ഫറോക്ക് മണ്ണൂർ സ്വദേശികളായ മനാഫ് മണ്ണൂർ-റജുല ദമ്പതികളുടെ മകനുമായ ഹാദിക് ജസാറിന്റെ ആദ്യ പുസ്തകമായ ‘മ’ യുടെ പ്രകാശനമാണ് പ്രവാസി മലയാളി ഫൗേണ്ടഷൻ സംഘടിപ്പിച്ച സ്നേഹയാത്ര പരിപാടിയിൽ നടന്നത്.
ജുബൈൽ മലബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ നാസർ പുസ്തകം വൈ. ഹാഷിമിന് നൽകി പ്രകാശനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ പുസ്തകം സദസ്സിനു പരിചയപ്പെടുത്തി. തന്റെ ചുറ്റുപാടുകളിൽ കണ്ടതും കേട്ടതുമെല്ലാം സാഹിത്യ മേമ്പൊടികൾ ഒന്നുമില്ലാതെ തന്റെ പ്രായക്കാർക്ക് കൂടി മനസ്സിലാക്കാൻ കഴിയണം എന്ന ഉദ്ദേശ്യത്തിൽ വളരെ ലളിത ഭാഷയിലാണ് എഴുതിയതെന്ന് കഥാകൃത്ത് ഹാദിക് പറഞ്ഞു. കോഴിക്കോട് ആൽ ഫാവിൽ ബുക്സാണ് പ്രസാധകർ. ചടങ്ങിൽ മാതാപിതാക്കളായ മനാഫ് മണ്ണൂർ, റജുല മനാഫ് എന്നിവർ പങ്കെടുത്തു. കോഓഡിനേറ്റർ സുരേഷ് ശങ്കർ സ്വാഗതവും ട്രഷറർ ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.