കോവിഡ്; സൗദിയിൽ ഇന്ന് 178 പുതിയ രോഗികളും രണ്ട് മരണവും

ജിദ്ദ: സൗദിയിൽ 178 പുതിയ കോവിഡ് രോഗികളും രണ്ട് മരണവും റിപ്പോർട്ട് ചെയ്‌തു. 377 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ക കോവിഡ് കേസുകളുടെ എണ്ണം 7,48,489 ഉം രോഗമുക്തരുടെ എണ്ണം 7,30,038 ഉം ആയി.

രാജ്യത്തെ ആകെ മരണം 9,016 ആയി. നിലവിൽ 9,435 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 330 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.53 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 51, ജിദ്ദ 18, മദീന 12, മക്ക 9, ദമ്മാം 9, ത്വാഇഫ് 8, അബഹ 6, ഹുഫൂഫ് 6.

Tags:    
News Summary - 178 new covid cases in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.