Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 2:09 PM GMT Updated On
date_range 11 March 2022 2:39 PM GMTകോവിഡ്; സൗദിയിൽ ഇന്ന് 178 പുതിയ രോഗികളും രണ്ട് മരണവും
text_fieldsbookmark_border
ജിദ്ദ: സൗദിയിൽ 178 പുതിയ കോവിഡ് രോഗികളും രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. 377 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ക കോവിഡ് കേസുകളുടെ എണ്ണം 7,48,489 ഉം രോഗമുക്തരുടെ എണ്ണം 7,30,038 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,016 ആയി. നിലവിൽ 9,435 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 330 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.53 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 51, ജിദ്ദ 18, മദീന 12, മക്ക 9, ദമ്മാം 9, ത്വാഇഫ് 8, അബഹ 6, ഹുഫൂഫ് 6.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story