മ​ദീ​ന​ക്ക​ടു​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു മ​ര​ണം

മ​ദീ​ന: മ​ദീ​ന​യെ​യും മ​ഹ്ദു​ദ്ദ​ഹ​ബ്​ പ​ട്ട​ണ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഖു​റൈ​ദ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ റെ​ഡ് ക്ര​സ​ൻ​റ്​ ആം​ബു​ല​ൻ​സു​ക​ളി​ല്‍ മ​ഹ്ദു​ദ്ദ​ഹ​ബ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ക്കേ​റ്റ ബാ​ല​നെ എ​യ​ര്‍ ആം​ബു​ല​ൻ​സി​ല്‍ മ​ദീ​ന കി​ങ്​ സ​ൽ​മാ​ൻ മെ​ഡി​ക്ക​ല്‍ സി​റ്റി​യി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹ​ങ്ങ​ൾ മീ​ഖാ​ത്ത് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ച്ച​താ​യി മ​ദീ​ന റെ​ഡ് ക്ര​സ​ൻ​റ്​ ശാ​ഖ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​സ്വാ​ലി​ഹ് അ​ൽ ഔ​ത​ഫി അ​റി​യി​ച്ചു.

Tags:    
News Summary - 2 died in Accident near Mekkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.