ഫലസ്തീന്‍െറ പരമോന്നത ബഹുമതി സല്‍മാന്‍ രാജാവിന് സമ്മാനിച്ചു

റിയാദ്: ഫലസ്തീന്‍െറ പരമോന്നത ബഹുമതിയായ വജ്രം പതിച്ച നക്ലേസ് സല്‍മാന്‍ രാജാവിന് സമ്മാനിച്ചു. റിയാദിലെ കൊട്ടാരത്തിലത്തെിയ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസാണ് സല്‍മാന്‍ രാജാവിന്‍െറ കഴുത്തില്‍ നക്ലേസ് അണിയിച്ചത്. ഫലസ്തീന്‍ ജനതയോടുള്ള ഉദാരമനസ്കതയും അവരുടെ  പ്രശ്നത്തില്‍ സൗദിയുടെ ഇടപെടലുകളും കണക്കിലെടുത്താണ് സല്‍മാന്‍ രാജാവിന് ബഹുമതി സമ്മാനിച്ചത്. മേഖലയിലെ സംഭവ വികാസങ്ങളെ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. 
ഫലസ്തീന്‍ പ്രശ്നത്തില്‍ രാജ്യത്തിന്‍െറ നിലപാടില്‍ മാറ്റമില്ളെന്നും സ്വതന്ത്ര രാജ്യം വേണമെന്ന പൗരന്മാരുടെ അവകാശം ന്യായമാണെന്നും സല്‍മാന്‍ രാജാവ് ആവര്‍ത്തിച്ചു. സൗദിയുടെ പിന്തുണക്ക് മഹ്മൂദ് സല്‍മാന്‍ നന്ദിയും കടപ്പാടും അറിയിച്ചു. 
രാജ ഉപദേഷ്ടാവ് ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ് ബിന്‍ അബ്ദുല്‍ അസീസ്, ധനമന്ത്രി ഡോ. ഇബ്രാഹീം ബിന്‍ അബ്ദുല്‍ അസീസ് അല്‍ അസ്സാഫ്, സാംസ്കാരിക മന്ത്രി ഡോ. ആദില്‍ ബിന്‍ സെയ്ദ് അല്‍തുറൈഫി, ഫലസ്തീന്‍ വക്താവ് നബീല്‍ അബു, സുരക്ഷ ഉപദേഷ്ടാവ് മജ്ദി അല്‍ഖാലിദി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.