റിയാദ്: പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി) റിയാദ് ‘പൂവേ പൊലി പൂവേ’ എന്ന പേരിൽ ഓണം ആഘോഷിച്ചു. റിയാദ് എക്സിറ്റ് 18-ൽ നടന്ന 250-ഓളം വരുന്ന വേദി കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും പങ്കെടുത്ത ചടങ്ങിൽ അബ്ദുൽ സമദ്, ഉസ്മാൻ, അംജത്, സിറാജ് തിഡിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഉസ്മാൻ, നിസാർ ഗുരുക്കൾ എന്നിവർ ഒരുക്കിയ പൂക്കളവും മാജിക്കൽ ഓണാശംസയും ഓണപ്പാട്ട്, ഓണസദ്യ, മാവേലി എഴുന്നെള്ളത്തും സഞ്ജയ് സനൂപ്, മുഹമ്മദ് റിദാൻ എന്നിവർ അവതരിപ്പിച്ച പുലിക്കളിയും ആഘോഷത്തിനു മാറ്റുകൂട്ടി.
സാംസ്കാരിക ചടങ്ങിൽ പ്രസിഡന്റ് സനൂപ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ഫോർക രക്ഷാധികാരി വിജയൻ നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്തു. വി.ജെ. നസറുദ്ദീൻ, നവാസ് വെള്ളിമാടു കുന്ന്, യു.പി. മുസ്തഫ, കുമ്മിൽ സുധീർ, സഫീർ വണ്ടൂർ, സാബു പത്തടി, വി.കെ. മുഹമ്മദ്, സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. ശിഹാബ് കൊട്ടുകാട്, ഷംസു കാസർകോട്, നദീറ ഷംസു, ബഷീർ വണ്ടൂർ, വിജേഷ്, സഫീറലി, സുധീർ, റസാക്ക് മനക്കായ്, പ്രകാശ് വടകര, മധു വർക്കല, ബിജു മടത്തറ, ഷജീർ കല്ലമ്പലം എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വേദി എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുറഹ്മാൻ, ഇസ്മാഈൽ, സുബൈർ, ഇക്ബാൽ, അർഷാദ്, അബ്ദുൽ ഖാദർ, അംഗങ്ങളായ രാകേഷ്, ശ്രീജിത്ത്, സമീർ, നാദിർ, അനസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും ട്രഷറർ ജയ്ദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.