സ്കൂള്‍ ബസില്‍ വിദ്യാര്‍ഥി ശ്വാസം മുട്ടി മരിച്ച സംഭവം: കര്‍ശന നടപടിക്ക് ശിപാര്‍ശ

ജിദ്ദ: സ്കൂള്‍ ബസില്‍ വിദ്യാര്‍ഥി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ അന്വേഷണ സമിതി ശിപാര്‍ശ ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് വക്താവ് അബ്ദുല്‍ മജീദ് അല്‍ഗാമിദി അറിയിച്ചു.
വിദ്യാര്‍ഥികളെ ഇറക്കിയ ശേഷം ബസിനുള്ളില്‍ ആരെങ്കിലുമുണ്ടോയെന്ന് പരിശോധിക്കാത്തത് ഡ്രൈവറുടെ ഭാഗത്ത് നിന്നുള്ള വലിയ വീഴ്ചയായി സമിതി കണ്ടത്തെി.  വിദ്യാര്‍ഥിയെ കാണാതായപ്പോള്‍ അന്വേഷിച്ചില്ല, ബസ് പരിശോധിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയില്ല എന്നീ കാര്യങ്ങളില്‍ സ്ക്കൂള്‍ ഓഫിസിന്‍െറ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്നുണ്ടാകുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം സ്കൂള്‍ വഹിക്കണം. 
സ്ക്കൂള്‍ മേധാവിക്കെും ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണം. ജിദ്ദ ഗവര്‍ണര്‍, വിദ്യാഭ്യാസ മന്ത്രി, പ്രോസിക്യുഷന്‍ വിഭാഗം എന്നിവര്‍ക്ക് കേസിന്‍െറ വിശദാംശങ്ങള്‍ നല്‍കാനും സമിതി ശിപാര്‍ശ ചെയ്തു. ബസില്‍ വിദ്യാര്‍ഥികളെ കയറ്റുകയും ഇറക്കുകയും ശേഷം ഡ്രൈവര്‍മാര്‍ ഒപ്പിടുക, വിദ്യാഭ്യാസ കാര്യാലയത്തില്‍ പരിശീലനം നേടിയ സര്‍ട്ടിഫിക്കറ്റുണ്ടാകുക, ബസുകളുടെ കാര്യങ്ങള്‍ നോക്കാന്‍ സൂപര്‍വൈസര്‍മാരുണ്ടാകുക, സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് വിദ്യാഭ്യാസ വക്താവ് പറഞ്ഞു. 
ഒരാഴ്ച മുമ്പാണ് സ്വകാര്യ സ്കൂള്‍ ബസില്‍  രണ്ടാംക്ളാസില്‍ പഠിക്കുന്ന എട്ട് വയസ്സുള്ള നവാഫ് അല്‍സലമി എന്ന സ്വദേശി വിദ്യാര്‍ഥി ശ്വാസംമുട്ടി മരിച്ചത്. രാവിലെ ബസില്‍ സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു. സ്കൂള്‍വിട്ട സമയത്താണ് ബസിനുള്ളില്‍ ബോധരഹിതനായ നിലയില്‍ വിദ്യാര്‍ഥിയെ കണ്ടത്. 
ഉടനെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  സംഭവം നടന്ന ഉടനെ അന്വേഷിക്കാന്‍ വിദ്യാഭ്യാസ കാര്യാലയം പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു. 
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മരണപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.