ദമ്മാം: സമസൃഷ്ടികള്‍ക്ക് ഉപകാരം ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസിയെന്നും അതിലൂടെ മാത്രമേ ഭദ്രമായ സമൂഹ സൃഷ്ടി സാധ്യമാവൂ എന്നും കെ.എം.സി.സി ഹജ്ജ് സെല്‍ വളണ്ടിയര്‍ സംഗമം അഭിപ്രായപ്പെട്ടു. കിഴക്കന്‍ പ്രവിശ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദമ്മാം റോസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ചെയര്‍മാന്‍ ഖാദര്‍ ചെങ്കള അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ സി.ഹാഷിം ഉദ്ഘാടനം ചെയ്തു.
ആലിക്കുട്ടി ഒളവട്ടൂര്‍ വളണ്ടിയര്‍മാരുടെ ആദ്യ രജിസ്ട്രേഷന്‍ സിറാജ് കോഴിക്കോടിന് കൈമാറി. ക്യാപ്റ്റന്‍ അഷ്റഫ് ആളത്ത് ഹജ്ജ് സേവനങ്ങളെക്കുറിച്ച് ക്ളാസെടുത്തു. കോര്‍ഡിനേറ്റര്‍ മുനീബ് ഹസന്‍ ഗ്രൂപ്പ് സെലക്ഷന് നേതൃത്വം നല്‍കി. കുഞ്ഞിമുഹമ്മദ് കടവനാട്, മാമു നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.
റഹ്മാന്‍ കാരയാട് സ്വാഗതവും മഹമൂദ് പൂക്കാട് നന്ദിയും പറഞ്ഞു. ബഷീര്‍ ബാഖവി ഖിറാഅത്ത് നടത്തി. ക്യാമ്പില്‍ മികവ് പുലര്‍ത്തുന്ന നൂറോളം വളണ്ടിയര്‍മാരാണ് കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ഇത്തവണ വിശദ്ധഭൂമിയിലേക്ക് പുറപ്പെടുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.