റിയാദ്: മലപ്പുറം പുതുപൊന്നാനി സ്വദേശി ഒസ്സാരകത്ത് ബഷീര്‍ (45) റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബത്ഹ ശാറ റെയിലിലെ സ്മാര്‍ട്ട് സലൂണില്‍ ജീവനക്കാരനായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ശുമൈസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ബല്‍ഖീസ് സന്ദര്‍ശക വിസയില്‍ റിയാദിലുണ്ട്. ഇബ്രാഹീം-ബീപാത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കബീര്‍, ശാഫി, കോയ, റാശിഖ്, ഖൈറുന്നീസ, നാസില. ഒമ്പത് വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.