റിയാദ്: സൗദിക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ നിര്‍ദേശം പ്രധാനമന്ത്രി തെരേസ മേയ് തള്ളി. യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന നടത്തിയ സൈനിക ഇടപെടല്‍ നിയമാനുസൃതവും ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെയുമാണെന്നും അവര്‍ വ്യക്തമാക്കി. സ്കോട്ട്ലന്‍റ് നാഷനല്‍ പാര്‍ട്ടി നേതാവ് ഒന്‍ഗാസ് റോബര്‍ട്ട്സണ് പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയിലാണ് തെരേസ ഇക്കാര്യം വിശദീകരിച്ചത്. യമനില്‍ നടത്തിയ സൈനിക നീക്കത്തില്‍ പ്രതിഷേധിച്ച് സൗദിക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നാണ് റോബര്‍ട്ട്സണ്‍ ഉള്‍പ്പെടെ ചില പാര്‍ലമെന്‍റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സൗദിയുമായി ബ്രിട്ടന് ദീര്‍ഘകാല സൗഹൃദബന്ധമാണുള്ളതെന്നും ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ ബ്രിട്ടന്‍െറ താല്‍പര്യമാണെന്നും തെരേസ വിശദീകരിച്ചു. ബ്രിട്ടന്‍െറ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെയാണ് സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നത്. തീവ്രവാദത്തെ ചെറുക്കുന്നതില്‍ സൗദി നടത്തുന്ന ശക്തമായ നീക്കങ്ങള്‍ കാരണം നൂറുക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരുടെ ജീവന്‍ രക്ഷിക്കാനായിട്ടുണ്ടെന്നും മറുപടിയില്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം ബഹ്റൈനിലെ മനാമയില്‍ ചേര്‍ന്ന 37ാമത് ജി.സി.സി ഉച്ചകോടിയില്‍ അതിഥിയായി സംബന്ധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി സല്‍മാന്‍ രാജാവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ഗള്‍ഫ് രാഷ്ട്രങ്ങളുടെ സുരക്ഷക്ക് ബ്രിട്ടന്‍െറ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.