കൊറോണ വീണ്ടും; രണ്ടുമരണം

ജിദ്ദ: കൊറോണേ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് രണ്ടുമരണം കൂടി. ത്വാഇഫിലും ബുറൈദയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 72 വയസുള്ള സ്വദേശിയാണ് ത്വാഇഫ് സിറ്റി ഹോസ്പിറ്റലില്‍ മരണപ്പെട്ടത്. ഇയാള്‍ കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. രോഗബാധ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സ്വദേശി വനിത ബുറൈദയിലും മരിച്ചു. ജിദ്ദയില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റൊരു സ്വദേശിയുടെ നില മെച്ചപ്പെട്ടുവരുന്നതായും ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.