ത്വാഇഫ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ത്വാഇഫില്‍ മലയാളി നിര്യാതനായി. മലപ്പുറം മൂര്‍ക്കനാട് കിഴക്കുംപുറം മേലെതൊടി ഹൗസില്‍ ഹംസ (62) ആണ് മരിച്ചത്്. കഴിഞ്ഞദിവസം താമസ സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.
മൂന്ന്് വര്‍ഷത്തോളമായി ത്വാഇഫില്‍ ഹൗസ്്്ഡ്രൈവറായിരുന്നു. അഞ്ച് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്.
25 വര്‍ഷത്തോളം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കള്‍: ഫബീന,സബീന,റുബീന,സഫ്ന,ഷാനിബ. മരുമക്കള്‍: അബ്ദുല്‍സലാം, ബാവ, അലി (ത്വാഇഫ്), ഷൗക്കത്ത്, റഫീഖ്.
മൃതദേഹം ഇബ്നു അബ്ബാസ് മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. നിയമസഹായത്തിന് സി.സി.ഡബ്ള്യു പ്രതിനിധി മുഹമ്മദ് സാലി ഇടപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.