കടലില്‍ വീണ തമിഴ്നാട്ടുകാരന്‍െറ മൃതദേഹം ഒമ്പതുദിവസത്തിന് ശേഷം കണ്ടത്തെി

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി അപകടത്തില്‍ പെട്ട കന്യാകുമാരി സ്വദേശിയുടെ മൃതദേഹം ഒമ്പതുദിവസത്തിന് ശേഷം കണ്ടത്തെി. കന്യാകുമാരിക്ക് സമീപം കോവളം സ്വദേശി സേവ്യറാണ് (45) മരിച്ചത്. സേവ്യറും സംഘവും ജനുവരി 25 നാണ് ഖത്തീഫില്‍ നിന്ന് ബോട്ടില്‍ മത്സ്യബന്ധനത്തിനായി ഉള്‍ക്കടലിലേക്ക് പുറപ്പെട്ടത്. മീന്‍ പിടിത്തം കഴിഞ്ഞ് 28 ാം തിയതി കരയിലേക്ക് മടങ്ങുമ്പോള്‍ ബോട്ടില്‍ നിന്ന് കടലില്‍ വീഴുകയായിരുന്നു സേവ്യര്‍. ഒപ്പമുണ്ടായിരുന്നവര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ഒമ്പതുദിവസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടത്തെിയത്. ഖത്തീഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കഴിഞ്ഞവര്‍ഷം നവംബറിലാണ് സേവ്യര്‍ സൗദി അറേബ്യയിലത്തെിയത്. മൃതദേഹം നാട്ടിലത്തെിക്കാന്‍ വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്‍റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡെവലപ്മെന്‍റ് ട്രസ്റ്റ്, തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.