ജെ.എന്‍.യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നവോദയ സംവാദം

ജിദ്ദ: സംഘപരിവാര്‍ ഫാഷിസ്്റ്റ്് ഭീകരതക്കെതിരെ ജിദ്ദ നവോദയ സംഘടിപ്പിച്ച സംവാദം വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഫാഷിസ്്റ്റ്് ശക്തികളുടെ ഇടപെടലിന്‍െറ അപകടത്തെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ നവോദയ മുഖ്യ രക്ഷാധികാരി വി.കെ.റഊഫ് ചൂണ്ടിക്കാട്ടി. സംഘപരിവാറിന്‍െറ മനോഭാവം ഇന്ത്യയുടെ നാനാ ജാതി മതസ്ഥരെ ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണെന്നും, മതേതര ശക്തികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ഒ.ഐ.സി.സി പ്രസിഡന്‍റ് മുനീര്‍ അഭിപ്രായപ്പെട്ടു.
ജെ.എന്‍.യു.വില്‍ ഉയര്‍ന്ന്കേട്ട പ്രതിഷേധ സ്വരം യുവത്വം മരിച്ചിട്ടില്ല എന്നതിന്‍െറ തെളിവാണെന്ന് നവോദയ കുടുംബവേദി പ്രതിനിധി ഷഹീബ ബിലാല്‍ സൂചിപ്പിച്ചു. ഫാഷിസത്തെ പ്രതിരോധിക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ മതേതര പാര്‍ട്ടികളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് കെ.എം.സി.സി നേതാവ് സി.കെ ഷാക്കിര്‍ അഭിപ്രായപ്പെട്ടു.
മുഹമ്മദ് അലി കോട്ട, ഇസ്മാഈല്‍ കല്ലായി, ഗഫൂര്‍, സലാഹ് കാരാടന്‍ എന്നിവരും സംസാരിച്ചു.  ജെ.എന്‍.യുവിന്‍െറ ഫാഷിസ്്റ്റ്് വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുംതാസ് അബ്ബാസ് പ്രമേയം അവതരിപ്പിച്ചു. നവോദയ പ്രസിഡന്‍റ്് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം സ്വാഗതവും, രക്ഷാധികാരി സമിതി അംഗം ഫിറോസ് മുഴപ്പിലങ്ങാട് നന്ദിയും പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.