നജ്റാന്‍: ഓക്സിജന്‍ കിട്ടാതെ എട്ടു മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച സംഭവത്തിന്‍െറ യഥാര്‍ഥ കാരണം അധികൃതര്‍ വ്യക്തമാക്കുന്നതുവരെ മൃതദേഹം സംസ്കരിക്കില്ളെന്ന് പിതാവ് ഒൗന്‍ റാമിസ് അറിയിച്ചു. യഥാര്‍ഥ വസ്തുത അറിയാന്‍ ഏതറ്റം വരെയും പോകും. നജ്റാന്‍ ആരോഗ്യ വകുപ്പിന്‍െറ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ളെങ്കില്‍ മേലധികാരികളെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം അന്വേഷിക്കുന്നതിന് കുട്ടിയെ ചികിത്സിച്ച ശറൂറ ആശുപത്രി അധികൃതര്‍ വസ്തുതാന്വേഷണ കമീഷനെ നിയമിച്ചിരുന്നു. കമീഷന് മൊഴിനല്‍കിയ ശേഷം പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്വേഷണത്തിന്‍െറ പുരോഗതി അപ്പപ്പോള്‍ അറിയിക്കാമെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. മകളുടെ മൃതദേഹം ഇപ്പോഴും ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. അധികൃതരുടെ അനാസ്ഥക്കിരയായ മകളുടെ കാര്യത്തില്‍ നീതിപൂര്‍വ്വമായ വിധിയുണ്ടാകുന്നതിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്‍െറ മുഴുവന്‍ ഉത്തരവാദിത്തം ആശുപത്രി അധികൃതര്‍ക്കാണെന്ന് അദ്ദേഹം ആരോപിച്ചു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശറൂറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചിരുന്നുവെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും അഡ്മിറ്റ് ചെയ്തു.
പിന്നീട് വിദഗ്ധ ചികിത്സക്കായി നജ്റാനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ആംബുലന്‍സിലെ ഓക്സിജന്‍ തീര്‍ന്നുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.