റിയാദ്: പുതുക്കിയ വൈദ്യുതി നിരക്ക് തിങ്കളാഴ്ച മുതല്‍ ഈടാക്കി തുടങ്ങുമെന്ന് സൗദി വൈദ്യുതി കമ്പനി അറിയിച്ചു. വര്‍ധിപ്പിച്ച തുക ഇനിയുള്ള ബില്ലുകള്‍ക്ക് നല്‍കേണ്ടി വരും. പുതുക്കിയ നിരക്ക് വാങ്ങുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളുള്‍പ്പെടെ മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ബില്‍ സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് 920001100 എന്ന ടോള്‍ ഫ്രീ നമ്പറിലോ www.se.com.sa എന്ന വെബ്സൈറ്റിലോ രജിസ്റ്റര്‍ ചെയ്യാം. പരാതികള്‍ക്ക് ഉടന്‍ തന്നെ പരിഹാരമുണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി. ഡിസംബര്‍ 28നാണ് സൗദി മന്ത്രിസഭ എണ്ണ, വൈദ്യുതി, വെള്ളം എന്നിവയുടെ വില നേരിയ തോതില്‍ വര്‍ധിപ്പിച്ചത്. മാസത്തില്‍ 4,000 കിലോവാട്ടിന് മുകളില്‍ ഉപയോഗിക്കുന്നവരെയാണ് വൈദ്യുതി ബില്‍ വര്‍ധനവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശരാശരി 300 റിയാലിന് മുകളില്‍ മാസ ബില്ല് അടക്കുന്ന താമസ കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമാവുക. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍, കാര്‍ഷിക ആവശ്യങ്ങള്‍ എന്നിവക്കാണ് മുഖ്യമായും വര്‍ധനവ് നടപ്പാക്കുന്നത്. ഏറ്റവും കൂടിയ നിരക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ്. കിലോവാട്ടിന് 32 ഹലല. ഉപഭോക്താക്കളുടെ സഹകരണം തുടര്‍ന്നുമുണ്ടാവണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.