റിയാദ്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയ ശുമൈസി യൂനിറ്റും അബീർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശുമൈസി അബീർ മെഡിക്കൽ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഡോ. നമിത സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും പ്രവാസികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു.
യൂനിറ്റ് പ്രസിഡന്റ് മൻസൂർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, മർഖബ് രക്ഷാധികാരി സമിതി സെക്രട്ടറി സെൻ ആന്റണി, ജോയന്റ് സെക്രട്ടറി മധു ബാലുശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ. നിസാം, പ്രദീപ് ആറ്റിങ്ങൽ, ഏരിയ ട്രഷറർ കൂടിയായ ബിജു തായമ്പത്ത്, ബത്ഹ ഏരിയ സെക്രട്ടറി രാമകൃഷ്ണൻ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ മധു പട്ടാമ്പി, ഏരിയ പ്രസിഡന്റ് ഷഫീഖ്, ബദിയ രക്ഷാധികാരി സമിതി അംഗം റഫീഖ് പാലത്ത്, അബീർ മെഡിക്കൽ സെന്റർ റിയാദ് സീനിയർ ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടിവ് ജോബി ജോസ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു.
ശുമൈസി യൂനിറ്റിൽനിന്നും ബത്ഹ ഏരിയയിലെ വിവിധ യൂനിറ്റുകളിൽനിന്നും പങ്കെടുത്ത കേളി അംഗങ്ങളെ കൂടാതെ നിരവധി മലയാളികളും ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരുമടക്കം നൂറിലധികം പേർ മെഡിക്കൽ ക്യാമ്പിന്റെ ഗുണഭോക്താക്കളായി. ക്യാമ്പിന്റെ ഭാഗമായി നോർക്ക രജിസ്ട്രേഷനും പ്രവാസി ക്ഷേമനിധി അംശാദായം അടക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു.
മർഖബ് രക്ഷാധികാരി സമിതി അംഗങ്ങളായ അനിൽ അറക്കൽ, കെ.പി. കൃഷ്ണൻ, ബിജു ഉള്ളാട്ടിൽ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമർ, തങ്കച്ചൻ, സുധീഷ്, സബീഷ്, ഹുസൈൻ, അബീർ മെഡിക്കൽ സെൻറർ ശുമൈസി ഓപറേഷൻ മാനേജർ ജോസ് പീറ്റർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. യൂനിറ്റ് സെക്രട്ടറി സലീം മടവൂർ സ്വാഗതവും ട്രഷറർ ജ്യോതിഷ് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.