സൗ​ദി മ​ന്ത്രി​സ​ഭാ​യോ​ഗം

സൗ​ദി ബ​ജ​റ്റ് 2025; 1184 ശ​ത​കോ​ടി വ​രു​മാ​ന​വും 1285 ശ​ത​കോ​ടി ചെ​ല​വും

റി​യാ​ദ്​: 2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള രാ​ജ്യ​ത്തി​​ന്റെ പൊ​തു ബ​ജ​റ്റി​ന് സൗ​ദി മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ചൊ​വ്വാ​ഴ്​​ച കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ​ജ​ദ്​​ആ​ൻ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ചു. സ​ർ​വ​തോ​ന്മു​ഖ​മാ​യ പു​രോ​ഗ​തി​യും സ​ർ​വ​മേ​ഖ​ല​ക​ളി​ലെ​യും സു​സ്ഥി​ര​ത​യും ല​ക്ഷ്യം വെ​ക്കു​ന്ന ബ​ജ​റ്റ്​ യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും വി​ല​യി​രു​ത്തു​ക​യും ഒ​ടു​വി​ൽ​ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്​​തു.

1184 ശ​ത​കോ​ടി റി​യാ​ൽ വ​രു​മാ​ന​വും 1285 ശ​ത​കോ​ടി റി​യാ​ൽ ചെ​ല​വും ക​ണ​ക്കാ​ക്കു​ന്നു. ബ​ജ​റ്റ് ക​മ്മി ഏ​ക​ദേ​ശം 101 ശ​ത​കോ​ടി റി​യാ​ലാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത് മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​​ന്റെ 2.3 ശ​ത​മാ​ന​ത്തെ​യാ​ണ്​ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​​ന്റെ ‘വി​ഷ​ൻ 2030’ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ക​സ​ന, സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ, ത​ന്ത്ര​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ എ​ന്നി​വ ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​കാ​ൻ ഓ​രോ മ​ന്ത്രി​മാ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും കി​രീ​ടാ​വ​കാ​ശി നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് ധ​ന​മ​ന്ത്രാ​ല​യം 2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള പൊ​തു​ബ​ജ​റ്റി​​ന്റെ അ​ന്തി​മ പ്ര​സ്താ​വ​ന ന​ട​ത്തി.

അ​തി​ൽ 2025ലെ ​ബ​ജ​റ്റി​​ന്റെ ക​ണ​ക്കും വി​ശ​ദാം​ശ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. വ​രു​മാ​ന​വും ചെ​ല​വും ഉ​ൾ​പ്പെ​ടെ 2024ലെ ​ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നേ​ട്ട​ങ്ങ​ൾ, 2025ലെ ​ല​ക്ഷ്യ​ങ്ങ​ൾ, വി​ഷ​ൻ 2030നു​ള്ള സാ​മ്പ​ത്തി​ക പ​രി​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ, സം​രം​ഭ​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ എ​ന്നി​വ​ക്കു​ള്ള ഗ​വ​ൺ​മെ​ന്റി​ന്റെ തു​ട​ർ​ച്ച​യാ​യ ധ​ന​സ​ഹാ​യ​വും ന​ട​പ്പാ​ക്ക​ലും തു​ട​ങ്ങി രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സാ​മ്പ​ത്തി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പ്ര​സ്​​താ​വ​ന​യി​ൽ എ​ടു​ത്തു​കാ​ട്ടി.

Tags:    
News Summary - Saudi Budget 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.