അൽഹുദാ മദ്രസ ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.

അൽഹുദ മദ്രസ 35-ാം വാർഷികാഘോഷ പരിപാടികൾക്ക് വെള്ളിയാഴ്ച്ച തുടക്കം

ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ കീഴിൽ പ്രവർത്തിക്കുന്ന മലയാളികൾക്കിടയിലെ പ്രഥമ മതവിദ്യാഭ്യാസ സ്ഥാപനമായ അൽഹുദ മദ്രസയുടെ 35-ാം വാർഷിക പരിപാടികൾക്ക് നാളെ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം വെള്ളി വൈകിട്ട് 6.30ന് മദ്രസ അങ്കണത്തിൽ ഉസൈദ് ഇബ്നു ഹുദൈർ സെന്റർ ഫോർ ഖുർആൻ സ്റ്റഡീസ് ഡയറക്ടർ ബോർഡ് ചെയർമാൻ റഷീദ് അബ്ദുല്ല അൽ ദൂസരി നിർവഹിക്കും. ഇസ്‌ലാഹി സെന്റർ രക്ഷാധികാരി ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി മുഖ്യാതിഥിയായിരിക്കും. ഡോ. ഇസ്മായിൽ കരിയാട് മുഖ്യപ്രഭാഷണം നടത്തും.

വാർഷികാഘോഷങ്ങളുടെ ഭാഗമായ 'അൽഹുദാ എക്സ്പോ' 2025 ജനുവരി ഒമ്പത്, 10, 11 തിയതികളിൽ അൽഹുദാ മദ്റസ അങ്കണത്തിൽ നടക്കും. അൽഹുദാ ഫെസ്റ്റ്, പൂർവവിദ്യാർഥി സംഗമം, പാരന്റിങ് പരിശീലനം തുടങ്ങിയ വിവിധ പരിപാടികളും വാർഷിക പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന പൂർവവിദ്യാർത്ഥികളെ ഉൾപ്പെടുത്തി അൽഹുദാ മദ്റസ അലുംനി രൂപീകരിക്കുന്നുണ്ട്. അലുംനി രൂപീകരണ പ്രവർത്തനങ്ങൾക്ക് ജിദ്ദയിലുള്ള പൂർവ്വ വിദ്യാർത്ഥികളായ നിദാൽ സലാഹ് (കൺവീനർ), മുഹമ്മദ്‌ അബ്ദുൽ ഗഫൂർ (അസി. കൺവീനർ ) എന്നിവരെ ചുമതലപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ പി.എം അമീറലി, ജനറൽ കൺവീനർ ഷക്കീൽ ബാബു, അബ്ദുൽ ഗഫൂർ വളപ്പൻ, സലാഹ് കാരാടൻ, ലിയാഖത്ത് അലി ഖാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വാർഷികാഘോഷങ്ങളുടെ ഭാഗമായി വി.പി മുഹമ്മദലി, ആലുങ്ങൽ മുഹമ്മദ്‌, നജീബ് കളപ്പാടൻ, കുഞ്ഞാൻ പട്ടർകടവൻ എന്നിവർ രക്ഷാധികാരികളും പി.എം അമീർ അലി ചെയർമാനും ഷക്കീൽ ബാബു ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. അബ്ദുൽ ഗഫൂർ വളപ്പൻ, ഷാനവാസ് ബാബു, ഹംസ നിലമ്പൂർ എന്നിവർ വൈസ് ചെയർമാൻമാരും, ഷഫീഖ് പട്ടാമ്പി, ഷമിയ്യത്ത് അൻവർ, ആസിഫ് എന്നിവർ കൺവീനർമാരുമാണ്.

മറ്റ് ഭാരവാഹികളായി ജരീർ വേങ്ങര (കൺവീനർ - എക്‌സിബിഷൻ), പ്രിൻസാദ് പാറായി, ലിയാഖത്തലി ഖാൻ, മുഹമ്മദ്‌ ആര്യൻതൊടിക, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ, ബഷീർ അച്ചമ്പാട്ട്, ആരിഫ്, ഫബീല നവാസ്, ദാനിഷ് (അസി. കൺവീനർമാർ), ജമാൽ ഇസ്മായിൽ (കൺവീനർ-സാമ്പത്തികം), അബ്ദുൽ ഗനി, അൻവർ കടലുണ്ടി, നാസർ വേങ്ങര (അസി. കൺവീനർമാർ), സലാഹ് കാരാടൻ (കൺവീനർ-പബ്ലിക് റിലേഷൻസ്), ബഷീർ വള്ളിക്കുന്ന്, കെ.സി മൻസൂർ (അസി. കൺവീനർമാർ), ജൈസൽ അബ്ദുറഹ്മാൻ (കൺവീനർ - പബ്ലിസിറ്റി), അബ്ദുൽ ജലീൽ, സൽമാൻ മോയിൻ, റിയാസ് (അസി. കൺവീനർ), ഷറഫുദ്ദീൻ മേപ്പാടി (കൺവീനർ - പ്രസ്സ് ആൻഡ് മീഡിയ), നാസർ സെയ്ൻ (അസി. കൺവീനർ).

Tags:    
News Summary - Alhuda Madrasa 35th anniversary celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.