റിയാദ്: റിയാദിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ ‘മലബാർ അടുക്കള’ റിയാദ് ചാപ്റ്റർ 10ാം വാർഷികം ആഘോഷിച്ചു. മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൂട്ടായ്മ സ്ഥാപകനും ചെയർമാനുമായ മുഹമ്മദലി ചക്കോത്ത് ഉദ്ഘാടനം ചെയ്തു.
റെമിൻ വേങ്ങാട്ട് ഖിറാഅത്ത് നിർവഹിച്ചു. അദ്ദേഹത്തിന് നെജു കബീർ ഉപഹാരം നൽകി. പ്രവാസത്തിൽ ആരോഗ്യത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഫറാബി ലാബ്സ് സി.എഫ്.ഒ കബീർ ക്ലാസെടുത്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിനോദ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. എക്സിക്യൂട്ടിവ് മെമ്പർമാരായ ഷഫാഉ റമീസ്, സുമയ്യ, ഹാഷിഫ, ഷാദിയ, സഫ്ന മോൾ അമീർ, സുറുമി അൻസു, ഷമീന സാദത്ത് തുടങ്ങിയവർ സംസാരിച്ചു. റിയാദ് കോഓഡിനേറ്റർ സൽമ ഫാസിൽ സ്വാഗതവും ലുബ്ന ജൗഹർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.