റിയാദ്: സ്വാതന്ത്രസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ അബ്ദുറഹ്മാൻ സാഹിബിെൻറ 79ാം ചരമവാർഷികത്തിൽ റിയാദ് ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാകമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. ബത്ഹ സബർമതി ഹാളിൽ നടന്ന ചടങ്ങിൽ ജില്ല കമ്മിറ്റി പ്രസിഡന്റ് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പ്രതിനിധി റഷീദ് കുളത്തറ മുഖ്യ പ്രഭാഷണം നടത്തി.
ശരിയുടെ പക്ഷത്തുനിന്നുകൊണ്ട് തികഞ്ഞ ദേശീയവാദിയും മതേതരവാദിയുമായ സ്വതന്ത്രസമര സേനാനിയുമായിരുന്നു അബ്ദുറഹ്മാൻ സാഹിബെന്ന് അദ്ദേഹം പറഞ്ഞു. കർഷക തൊഴിലാളികൾ, അധ്യാപകർ, വിദ്യാർഥികൾ ഇന്നുവരെ അണിനിരത്തിക്കൊണ്ട് കോൺഗ്രസ്സിനെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റാൻ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലക്ക് അദ്ദേഹത്തിന് സാധിച്ച് എന്ന് യോഗത്തിൽ പങ്കെടുത്ത ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.
സുരേഷ് ശങ്കർ, യഹ്യ കൊടുങ്ങല്ലൂർ, വിൻസന്റ് തിരുവനന്തപുരം, രാജു തൃശൂർ, ഷുക്കൂർ ആലുവ എന്നിവർ അബ്ദുറഹ്മാൻ സാഹിബിനെ അനുസ്മരിച്ചു സസംസാരിച്ചു. കൺവീനർ അൻസായി ഷൗക്കത്ത് ആമുഖപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും ട്രഷറർ രാജേഷ് ചേലക്കര നന്ദിയും പറഞ്ഞു. തൽഹത്ത്, സലിം, ഷംസു, ഗഫൂർ ചെന്ത്രാപ്പിന്നി, ഇബ്രാഹിം ചേലക്കര, സുലൈമാൻ മുള്ളൂർക്കര, ജോണി മാഞ്ഞുരാൻ, സൈഫ് റഹ്മാൻ, മുസ്തഫ പുനിലത്ത്, ഷാനവാസ് പുനിലത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.